Angioplasty: എന്താണ് ആൻജിയോപ്ലാസ്റ്റി? അറിഞ്ഞിരിക്കേണ്ടതെല്ലാം

Angioplasty Treatment: പെർകുട്ടേനിയസ് ട്രാൻസ്‌കുലമിനൽ കൊറോണറി ആൻജിയോപ്ലാസ്റ്റിയെന്നും ഈ പ്രക്രിയയെ വിളിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 06:59 PM IST
  • ഹൃദയാഘാതം സംഭവിച്ചാൽ ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ രോഗിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കണം
  • മൂന്ന് തരം ആൻജിയോപ്ലാസ്റ്റികളാണ് ഉള്ളത്- ബലൂൺ ആൻജിയോപ്ലാസ്റ്റി, ലേസർ ആൻജിയോപ്ലാസ്റ്റി, അഥെരെക്ടമി ആൻജിയോപ്ലാസ്റ്റി
Angioplasty: എന്താണ് ആൻജിയോപ്ലാസ്റ്റി? അറിഞ്ഞിരിക്കേണ്ടതെല്ലാം

പല കാരണങ്ങളാൽ രക്തക്കുഴലുകളിൽ തടസം ഉണ്ടാകുകയും രക്തചം​ക്രമണം തടസപ്പെടുകയും ചെയ്യാം. രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം, രക്തക്കുഴലുകൾക്കുള്ളിൽ കൊഴുപ്പ് അടിയുന്നത്, രക്തം കട്ടപിടിച്ച് രക്തയോട്ടം തടസപ്പെടുന്നത് തുടങ്ങി നിരവധി കാരണങ്ങളാൽ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാം. ഇത്തരത്തിൽ രക്തയോട്ടം തടസ്സപ്പെടുമ്പോൾ ചെയ്യുന്ന ചികിത്സയാണ് ആൻജിയോപ്ലാസ്റ്റി. ആൻജിയോപ്ലാസ്റ്റി എന്താണെന്നും അതിൻ്റെ ഗുണദോഷങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

എന്താണ് ആൻജിയോപ്ലാസ്റ്റി? ഹൃദയപേശികളിലേക്ക് രക്തം നൽകുന്ന രക്തക്കുഴലുകൾ തുറക്കുന്ന ശസ്ത്രക്രിയയെ ആണ് ആൻജിയോപ്ലാസ്റ്റിയെന്ന് വിളിക്കുന്നത്. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികൾ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഡോക്ടർമാർ പലപ്പോഴും നിർദേശിക്കുന്ന ചികിത്സാരീതിയാണ് ആൻജിയോപ്ലാസ്റ്റി.

ഒന്ന് മുതൽ ഒന്നര മണിക്കൂർ നേരമാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി ഡോക്ടർമാർ ചിലവഴിക്കുന്നത്. പെർകുട്ടേനിയസ് ട്രാൻസ്‌കുലമിനൽ കൊറോണറി ആൻജിയോപ്ലാസ്റ്റിയെന്നും ഈ പ്രക്രിയയെ വിളിക്കുന്നു. ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം രക്തക്കുഴലുകളിൽ കൊറോണറി ആർട്ടറി സ്റ്റെന്റുകളും മിക്ക കേസുകളിലും ഇടുന്നുണ്ട്.

ALSO READ: മൂക്കിൽ നിന്നുള്ള രക്തസ്രാവം ലിവർ സിറോസിന്റെ ലക്ഷണമോ? ശ്രദ്ധിക്കണം

സിരകളിലേക്കുള്ള രക്തയോട്ടം പുന:സ്ഥാപിക്കാനാണ് ഇത് ചെയ്യുന്നത്. ഹൃദയാഘാതം സംഭവിച്ചാൽ ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ രോഗിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കണം. മൂന്ന് തരം ആൻജിയോപ്ലാസ്റ്റികളാണ് ഉള്ളത്- ബലൂൺ ആൻജിയോപ്ലാസ്റ്റി, ലേസർ ആൻജിയോപ്ലാസ്റ്റി, അഥെരെക്ടമി ആൻജിയോപ്ലാസ്റ്റി.

ബലൂൺ ആൻജിയോപ്ലാസ്റ്റി സമയത്ത് കയ്യിലോ തുടയിലോ ചെറിയ മുറിവുണ്ടാക്കി കത്തീറ്റർ എന്ന നേർത്ത ട്യൂബ് ബ്ലോക്കായ ധമനിയിൽ ചേർക്കുന്നു. എക്സ്-റേ അല്ലെങ്കിൽ വീഡിയോകളുടെ സഹായത്തോടെ ഡോക്ടർമാർ ഈ ട്യൂബുകളെ നിരീക്ഷിക്കുന്നു. ധമനിയിൽ എത്തിയ ശേഷം കത്തീറ്റർ വികസിക്കുന്നു. ഇതോടെ ധമനിയുടെ വീതി വർധിച്ച് രോഗിയുടെ രക്തചംക്രമണം വീണ്ടെടുക്കുന്നു.

അഥെരെക്ടമി- കത്തീറ്റർ ലേസർ ആൻജിയോപ്ലാസ്റ്റിയിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ബലൂണിന് പകരം ലേസർ ഉപയോഗിക്കുന്നു. ബ്ലോക്കായ ധമനിയെ ബാഷ്പീകരിക്കാൻ ശ്രമിക്കുന്നു. ബലൂൺ അല്ലെങ്കിൽ ലേസർ ആൻജിയോപ്ലാസ്റ്റി ഉപയോഗിച്ച് ബ്ലോക്ക് നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോൾ അഥെരെക്ടമി ഉപയോഗിക്കും.

ഹൃദയാഘാതം സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ മരണ സാധ്യത കുറയ്ക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. എത്രയും വേഗം ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ ഹൃദയാഘാതമുണ്ടായ വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ കഴിയും.

ALSO READ: മുട്ടയേക്കാൾ പ്രോട്ടീൻ സമ്പുഷ്ടം; ഈ സസ്യാഹാരങ്ങൾ കഴിക്കാം

അടഞ്ഞുപോയ ധമനികളിലെ രക്തയോട്ടം വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും വേഗമേറിയ മാർ​ഗമാണ് ആൻജിയോപ്ലാസ്റ്റി. അതേസമയം, ആൻജിയോപ്ലാസ്റ്റിയിൽ അപകടസാധ്യതകളുമുണ്ട്. ആൻജിയോപ്ലാസ്റ്റിയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ചില രോഗികളിൽ അലർജിയുണ്ടാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ബ്ലോക്കുണ്ടായ ധമനികളിൽ രക്തസ്രാവം, രക്തം കട്ടപിടിക്കൽ, ചതവ്, വീക്കം എന്നിവ ഉണ്ടാകാം. ശസ്ത്രക്രിയയ്ക്ക് ശേഷം ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. രക്തക്കുഴലുകൾ, ഹാർട്ട് വാൽവുകൾ, ധമനികൾ എന്നിവയ്ക്ക് നാശമുണ്ടാക്കാൻ സാധ്യതയുണ്ട്. വീണ്ടും ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രക്രിയയിലൂടെ വൃക്ക തകരാറിലായേക്കാം.

വൃക്കരോഗമുള്ളവരുടെ കാര്യത്തിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ശരീരത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുന്നത് തുടരേണ്ടത് പ്രധാനമാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുക. ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് പതിവായി വ്യായാമം ശീലമാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News