Heart Health: ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദ്രോ​ഗ സാധ്യത കൂടുതലോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Health Issues In Women: ആർത്തവ വിരാമത്തോടെ ഒരു സ്ത്രീയുടെ ശരീരത്തിൽ കാര്യമായ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. പ്രധാനമായി ഈസ്ട്രജൻ ഉത്പാദനം കുറയുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 07:48 AM IST
  • ആർത്തവവിരമാത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
  • ഇത് ഹൃദ്രോഗവും അനുബന്ധ പ്രശ്നങ്ങളും വർധിപ്പിക്കുന്നതിന് കാരണമാകാം
  • രക്താതിമർദ്ദം, പ്രമേഹ സാധ്യത, കൊളസ്‌ട്രോളിന്റെ അളവിലെ മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം
Heart Health: ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദ്രോ​ഗ സാധ്യത കൂടുതലോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ആർത്തവവിരാമം സ്ത്രീകളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. ഇത് സാധാരണയായി 45-55 വയസ്സിനിടയിലാണ് സംഭവിക്കുന്നത്. ഈ പ്രായത്തിന് ശേഷമോ മുൻപോ ആർത്തവവിരാമം സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. ആർത്തവ വിരാമത്തോടെ ഒരു സ്ത്രീയുടെ ശരീരത്തിൽ കാര്യമായ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. പ്രധാനമായി ഈസ്ട്രജൻ ഉത്പാദനം കുറയുന്നു.

ആർത്തവവിരമാത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ഹൃദ്രോഗവും അനുബന്ധ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നതിന് കാരണമാകാം. രക്താതിമർദ്ദം, പ്രമേഹ സാധ്യത, കൊളസ്‌ട്രോളിന്റെ അളവിലെ മാറ്റങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കക്കുറവ് എന്നിവയും മറ്റ് ലക്ഷണങ്ങളും ഉൾപ്പെടെ നിരവധി ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

ആർത്തവവിരാമത്തിന് ശേഷമുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത് 40 അല്ലെങ്കിൽ 50 വയസിന് മുകളിലുള്ള സ്ത്രീകൾ ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുകയും അവരുടെ ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ: ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം, ചിക്കൻ, ബീൻസ് തുടങ്ങിയ ലീൻ പ്രോട്ടീൻ ഉൾപ്പെടുന്ന ആരോ​ഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക. കൂടാതെ, ആരോഗ്യകരമായ ഭാരം നിലനിർത്താൻ കലോറി ഉപഭോഗം നിരീക്ഷിക്കുകയും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വേണം.

ALSO READ: World Heart Day: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ

രക്തസമ്മർദ്ദം നിരീക്ഷിക്കുക: നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി പരിശോധിക്കുക. രക്തസമ്മർദ്ദം ഉയർന്ന നിലയിൽ ആണെങ്കിൽ ജീവിതശൈലി മാറ്റങ്ങളിലൂടെയോ ആവശ്യാനുസരണം മരുന്നുകളിലൂടെയോ അത് നിയന്ത്രിക്കാൻ ഡോക്ടറെ സമീപിക്കുക.

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുക: ഉയർന്ന കൊളസ്‌ട്രോൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. അതിനാൽ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിരീക്ഷിക്കുകയും അവ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക. ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ പരിഗണിക്കുക.

വ്യായാമം ശീലമാക്കുക: പതിവായി വ്യായാമം ചെയ്യുക. ആരോഗ്യകരമായ ഹൃദയവും ശക്തമായ അസ്ഥികളും നിലനിർത്താൻ നിങ്ങളുടെ ദിനചര്യയിൽ വ്യായാമം ശീലമാക്കേണ്ടത് പ്രധാനമാണ്.

മദ്യപാനം കുറയ്ക്കുക: അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. മദ്യപാനം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

സ്ട്രെസ് മാനേജ്മെന്റ്: ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന രീതികൾ പരിശീലിക്കുക. സമ്മർദ്ദം കുറയ്ക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News