Guava Health Benefits: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്ക്ക ഉത്തമം

നമ്മുടെ വീടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്  പേരയ്ക്ക.  ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 12:12 AM IST
  • ദിവസവും പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. പേരയ്ക്കയ്ക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍.
  • വിറ്റാമിന്‍ സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നതാണ്
Guava Health Benefits: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്ക്ക ഉത്തമം

നമ്മുടെ വീടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്  പേരയ്ക്ക.  ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. 

ദിവസവും പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്.  നാം പലപ്പോഴും അവഗണിക്കുന്ന ഈ ഫലം 
കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കയ്ക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍.  വിറ്റാമിന്‍ സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നതാണ്

 പേരയ്ക്ക കഴിയ്ക്കുന്നതുകൊണ്ടുള്ള  ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

ശരീരഭാരം കുറയ്ക്കാം... 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നതുമൂലം  നാം സാധാരണയായി കഴിയ്ക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതിനാല്‍ പേരയ്ക്ക ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണമാ‌ണ്.  ശരീരഭാരം കുറയ്ക്കാന്‍  ആഗ്രഹിക്കുന്നവര്‍  നിർബന്ധമായും ദിവസവും  പേരയ്ക്ക കഴിയ്ക്കുന്നത്‌ ഗുണകരമാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  പേരയിലയും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ പേര  ഇല കൊണ്ടുള്ള ചായ കുടിക്കാവുന്നതാണ്.

​ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ...

​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫെബര്‍  ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനപ്രശ്നങ്ങള്‍  അകറ്റാന്‍ ഏറെ സഹായകമാണ്. ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. 

Also Read: Weight Loss Tips : ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ജീവിത ശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കും...

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു. വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാത്സ്യം ആ​ഗി​ര​ണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.  

ചർമ്മത്തെ സംരക്ഷിക്കുന്നു...

പേരയ്ക്ക ചർമ്മത്തിന്‍റെ  ആരോഗ്യം വർദ്ധിപ്പിക്കാൻ  സഹായിക്കും.  ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്‍റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ശരീരത്തില്‍ ഉണ്ടാകുന്ന ചുളിവുകൾ തടയാൻ സഹായിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News