ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കുന്നത് മറ്റ് സീസണുകളെ അപേക്ഷിച്ച് അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ശൈത്യകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.
കാരറ്റ്: ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ചേർക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് കാരറ്റ്. നാരുകൾ കൂടുതലുള്ളതും കാർബോഹൈഡ്രേറ്റ് കുറവുള്ളതുമായ കാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
ഇലക്കറികൾ: ചീര, കാബേജ് തുടങ്ങിയ പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ആവശ്യമായ എല്ലാ പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയ വർധിപ്പിക്കുന്നു.
റാഡിഷ്: ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്ന ഒരു ശൈത്യകാല ഭക്ഷണമാണ് റാഡിഷ്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ALSO READ: തക്കാളി ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാം... എങ്ങനെ?
ബീറ്റ്റൂട്ട്: ബീറ്റ്റൂട്ട് ഒരു റൂട്ട് വെജിറ്റബിൾ ആണ്. ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. ഇത് നാരുകളുടെ നല്ല ഉറവിടമാണ്, ഇത് സംതൃപ്തി പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹവും പേശികളിലേക്കുള്ള ഓക്സിജന്റെ വിതരണവും മെച്ചപ്പെടുത്തുകയും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ്: മധുരക്കിഴങ്ങ് അന്നജം അടങ്ങിയ പച്ചക്കറിയാണ്. ഇത് നാരുകൾ, വിറ്റാമിൻ എ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. മധുരക്കിഴങ്ങ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...