Weight Loss: അത്താഴ സമയത്ത് ഈ തെറ്റുകൾ അരുത്... ശരീരഭാരം കുറയ്ക്കുന്നതിന് വെല്ലുവിളി

Healthy Dinner For Weight Loss: ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അത്താഴ ശീലങ്ങൾ എങ്ങനെ ആരോ​ഗ്യകരമാക്കണം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 02:00 PM IST
  • അത്താഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്
  • ഭക്ഷണ സമയത്ത് ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ സഹായിക്കും
Weight Loss: അത്താഴ സമയത്ത് ഈ തെറ്റുകൾ അരുത്... ശരീരഭാരം കുറയ്ക്കുന്നതിന് വെല്ലുവിളി

ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നിങ്ങളുടെ ഭക്ഷണക്രമം, ജീവിതശൈലി, ഉറക്ക രീതികൾ എന്നിവയെല്ലാം ശരീരഭാരം കുറയ്ക്കുന്ന യാത്രയിൽ വലിയ പങ്ക് വഹിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അത്താഴ ശീലങ്ങൾ എങ്ങനെ ആരോ​ഗ്യകരമാക്കണം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നില്ല.

അത്താഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്, ഭക്ഷണ സമയത്ത് ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ സഹായിക്കും. മിക്ക ആളുകളും പലപ്പോഴും ഭക്ഷണം കഴിക്കുന്ന സമയം, ഭക്ഷണത്തിന്റെ അളവ്, ഉറക്കസമയത്തിന് മുൻപ് എന്ത് കഴിക്കണം എന്നിവയെക്കുറിച്ച് ആശങ്കയിലാണ്. അതിനാൽ നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്രയെ തടസ്സപ്പെടുത്തുന്ന അത്താഴ സമയത്തെ അഞ്ച് തെറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.

അത്താഴം ഒഴിവാക്കുന്നത്: അത്താഴം ഒഴിവാക്കുകയോ വൈകുന്നേരത്തെ ഭക്ഷണം ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പിന്നീട് അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അത്താഴം ഒഴിവാക്കുന്നതിനുപകരം, സമീകൃതമായ ഒരു നിയന്ത്രിത ഭക്ഷണം തിരഞ്ഞെടുക്കുക.

രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കുന്നത്: ഉറക്കസമയത്തിന് മുൻപായി അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ദഹനപ്രക്രിയ ബുദ്ധിമുട്ടിലാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. ഉറങ്ങാൻ പോകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക.

ALSO READ: ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കാം; അമ്മയുടെയും ​കുഞ്ഞിന്റെയും ആരോ​ഗ്യത്തിന് വളരെയേറെ ​ഗുണങ്ങൾ

കാർബോഹൈഡ്രേറ്റുകളുടെ അമിത ഉപയോ​ഗം: കാർബോഹൈഡ്രേറ്റുകൾ സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, അത്താഴത്തിൽ കാർബോഹൈഡ്രേറ്റുകൾ അമിതമായി ഉൾപ്പെടുത്തുന്നത് ഉദാഹരണത്തിന് വൈറ്റ് ബ്രെഡ് അല്ലെങ്കിൽ പാസ്ത പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും. അത്താഴത്തിന് കൂടുതൽ പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുക.

വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ: വറുത്ത ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ, ഉപ്പ്, കലോറി എന്നിവ കൂടുതലാണ്. സാധ്യമാകുമ്പോഴെല്ലാം വീട്ടിൽ പാചകം ചെയ്യുകയും ഈ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് നല്ലത്.

ഭക്ഷണത്തിന്റെ അളവ്: ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും വലിയ അളവിൽ കഴിക്കുന്നത് കലോറിയുടെ അമിത ഉപഭോഗത്തിലേക്ക് നയിച്ചേക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ എത്രമാത്രം അളവിൽ ഭക്ഷണം കഴിക്കുന്നു എന്നത് ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News