Bad Cholesterol reduce tips: രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലാണോ? ഉടനെ ഇക്കാര്യങ്ങൾ ചെയ്യൂ

Cholesterol: ഹൃദ്രോഗം, നാഡി രോഗം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയാണ് ഉയർന്ന കൊളസ്ട്രോൾ മൂലം ആളുകൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 07:55 AM IST
  • ഹൃദ്രോഗം, നാഡി രോഗം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയാണ് ഉയർന്ന കൊളസ്ട്രോൾ മൂലം ആളുകൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ
  • ആരോ​ഗ്യകരമല്ലാത്ത ഭക്ഷണരീതി, മോശം ജീവിതശൈലി, വ്യായാമമില്ലായ്മ, മദ്യപാനം-പുകവലി പോലുള്ള ദുശീലങ്ങൾ എന്നിവയെല്ലാം രക്തത്തിൽ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) ഉയരുന്നതിന് കാരണമാകും
Bad Cholesterol reduce tips: രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലാണോ? ഉടനെ ഇക്കാര്യങ്ങൾ ചെയ്യൂ

മോശം ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം, പൊണ്ണത്തടി, പുകവലി എന്നിവയെല്ലാം കൊളസ്ട്രോൾ ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ആരോഗ്യമുള്ള കോശങ്ങളും ഹോർമോണുകളും ഉണ്ടാകുന്നതിന് ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വലിയ രീതിയിൽ വർധിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളാണ് കൊളസ്ട്രോളിന്റെ വർധനവ് മൂലം ഉണ്ടാകുക.

ഹൃദ്രോഗം, നാഡി രോഗം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയാണ് ഉയർന്ന കൊളസ്ട്രോൾ മൂലം ആളുകൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ. ആരോ​ഗ്യകരമല്ലാത്ത ഭക്ഷണരീതി, മോശം ജീവിതശൈലി, വ്യായാമമില്ലായ്മ, മദ്യപാനം-പുകവലി പോലുള്ള ദുശീലങ്ങൾ എന്നിവയെല്ലാം രക്തത്തിൽ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) ഉയരുന്നതിന് കാരണമാകും. രക്തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുകയും രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കുന്നു.

ALSO READ: Best Food For Diabetes: പ്രമേഹരോ​ഗികൾക്ക് കറുത്ത അരി മികച്ചതാണോ? എന്താണ് കറുത്ത അരിയുടെ പ്രത്യേകത?

പുകവലിക്കുന്നവർക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും പ്രമേഹമുള്ളവർക്കും ഹൃദ്രോ​ഗ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതലാണ്. അതുകൊണ്ട് ചീത്ത കൊളസ്‌ട്രോൾ വർധിക്കുന്നത് ഒഴിവാക്കാൻ ദൈനംദിന ഭക്ഷണക്രമത്തിൽ പയറുവർ​ഗങ്ങൾ ധാരാളമായി ചേർക്കേണ്ടതുണ്ട്. ബദാം കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷണമാണെന്ന് ഭൂരിഭാ​ഗം ആളുകൾക്കും അറിയില്ല. കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതും ആരോഗ്യകരവുമായ ഡ്രൈ ഫ്രൂട്ട് ആയാണ് ബദാം കണക്കാക്കപ്പെടുന്നത്.

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ബദാമിൽ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം, ചീത്ത കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ഓട്സിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കുന്നതിന് സഹായിക്കും. ഇതുവഴി അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ എന്നിവയെ പ്രതിരോധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News