Walking Benefits: നടത്തം മികച്ച വ്യായാമമാണോ? നടത്തം ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമോ? അറിയാം ഇക്കാര്യങ്ങൾ

Health Benefits Of Walking: ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. നടത്തം ശീലമാക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 09:37 AM IST
  • ദിവസവും അൽപ്പദൂരമെങ്കിലും നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
  • ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു
  • നടത്തം സന്ധികളെ ശക്തിപ്പെടുത്താനും സന്ധി വേദന കുറയ്ക്കാനും സഹായിക്കുന്നു
Walking Benefits: നടത്തം മികച്ച വ്യായാമമാണോ? നടത്തം ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമോ? അറിയാം ഇക്കാര്യങ്ങൾ

ദിവസവും അൽപ്പദൂരമെങ്കിലും നടക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ശാരീരിക വ്യായാമം ദിനചര്യയുടെ ഭാഗമാകണം. ഹൃദയാഘാതവും അതിവേഗം പടരുന്ന മറ്റ് രോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ നടത്തം, യോ​ഗ അല്ലെങ്കിൽ ഏതെങ്കിലും ശാരീരിക വ്യായാമങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് ഭാവിയിൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. നടത്തം ശീലമാക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ദിവസവും 11 മിനിറ്റ് വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ തത്തുല്യമായ മിതമായതോ തീവ്രതയുള്ളതോ ആയ ശാരീരിക പ്രവർത്തനങ്ങൾ മതിയെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

11 മിനിറ്റ് നടത്തത്തെക്കുറിച്ച് പഠനം പറയുന്നതെന്ത്?

ആഗോളതലത്തിൽ, 150 മിനിറ്റ് മിതമായതോ തീവ്രമായതോ ആയ ശാരീരിക പ്രവർത്തനങ്ങൾ എന്ന ശുപാർശ നടപ്പായാൽ 10 അകാല മരണങ്ങളിൽ ഒന്ന് എന്ന നിലയിൽ കുറയ്ക്കാനാകും. 94 വലിയ പഠന സംഘങ്ങളിൽ നിന്നുള്ള 30 ദശലക്ഷത്തിലധികം പങ്കാളികളെ ഉൾക്കൊള്ളുന്ന 196 പിയർ-റിവ്യൂ ലേഖനങ്ങൾ ഗവേഷകർ പരിശോധിച്ചു. ശാരീരിക പ്രവർത്തനങ്ങളുടെ അളവും ഹൃദ്രോഗം, കാൻസർ, നേരത്തെയുള്ള മരണം എന്നിവയ്ക്കുള്ള സാധ്യതയും തമ്മിലുള്ള ബന്ധം പരിശോധനയ്ക്ക് വിധേയമാക്കി. ആഴ്ചയിൽ 75 മിനിറ്റ് മിതമായതോ തീവ്രതയുള്ള ശാരീരിക വ്യായാമം ചെയ്യുന്നത് അകാല മരണ സാധ്യത 24 ശതമാനത്തോളം കുറയ്ക്കുമെന്ന് അവർ കണ്ടെത്തി. ഹൃദ്രോഗ സാധ്യത 17 ശതമാനം കുറയ്ക്കാനും കാൻസർ സാധ്യത ഏഴ് ശതമാനം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

11 മിനിറ്റ് നടത്തം: നടക്കുന്നതിന്റെ അടിസ്ഥാന ഗുണങ്ങൾ

ദിവസവും അൽപ്പദൂരമെങ്കിലും നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
നടത്തം സന്ധികളെ ശക്തിപ്പെടുത്താനും സന്ധി വേദന കുറയ്ക്കാനും സഹായിക്കുന്നു.
മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥ ഉയർത്താൻ സഹായിക്കുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി, പേശികൾ, അസ്ഥികൾ മുതലായവ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News