viral video: ആരാധകർക്ക് ഹരമായി ജാൻവി കപൂറിന്റെ ബെല്ലി ഡാൻസ്!

നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ നൃത്തത്തിന്റെ കാര്യത്തിൽ അമ്മയുടെ പാത തന്നെയാണ് പിന്തുടരുന്നത്.  

Written by - Ajitha Kumari | Last Updated : Jan 13, 2021, 11:56 PM IST
  • അത്യന്തം മെയ്‌വഴക്കത്തോടെയുള്ള ജാൻവിയുടെ ഈ നൃത്തം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
  • വീഡിയോ പങ്കിട്ട് 3 മണിക്കൂറിനുള്ളിൽ 7 ലക്ഷത്തിലധികം ലൈക്കുകളാണ് താരത്തിന് ലഭിച്ചത്.
  • മാത്രമല്ല ഈ വീഡിയോ നിരവധി ഫാൻ പേജുകളിൽ ഷെയർ ചെയ്യുന്നുമുണ്ട്.
viral video: ആരാധകർക്ക് ഹരമായി ജാൻവി കപൂറിന്റെ ബെല്ലി ഡാൻസ്!

ബോളിവുഡ് നടിയായ ജാൻവി കപൂറിന്റെ (Janhvi Kapoor) അഭിനയത്തോടൊപ്പം പ്രസിദ്ധമാണ് താരത്തിന്റെ നൃത്തവും.  നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ നൃത്തത്തിന്റെ കാര്യത്തിൽ അമ്മയുടെ പാത തന്നെയാണ് പിന്തുടരുന്നത്. ഇപ്പോഴിതാ തന്റെ ഡാൻസ് റിഹേഴ്സൽ വീഡിയോകൾ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ജാൻവി.   

ഇത്തവണ പങ്കിട്ടിരിക്കുന്നത് ബെല്ലി ഡാൻസിന്റെ (Belly Dance) വീഡിയോയാണ്.   അത്യന്തം മെയ്‌വഴക്കത്തോടെയുള്ള ജാൻവിയുടെ (Janhvi) ഈ നൃത്തം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.  വീഡിയോ പങ്കിട്ട് 3 മണിക്കൂറിനുള്ളിൽ 7 ലക്ഷത്തിലധികം ലൈക്കുകളാണ് താരത്തിന് ലഭിച്ചത്.  മാത്രമല്ല ഈ വീഡിയോ നിരവധി ഫാൻ പേജുകളിൽ ഷെയർ ചെയ്യുന്നുമുണ്ട്.  

Also Read: നിങ്ങളൊക്കെ ജനിക്കുന്നതിന് മുൻപേ ഞാൻ ഇങ്ങനെയായിരുന്നു, സ്വിമ്മിംഗ് സൂട്ട് ചിത്രം പങ്കുവെച്ച് Rajini Chandy 

ഈ വീഡിയോയിൽ ജാൻ‌വി കപൂർ (Janhvi Kapoor) തന്റെ നൃത്ത വൈദഗ്ധ്യത്തിൽ ആളുകളെ ഭ്രാന്തരാക്കുകയാണ്. ബോളിവുഡ് ചിത്രമായ 'അശോക'യിലെ 'സൻ സനന നന...' എന്ന ഗാനത്തിനാണ് ജാൻവിയുടെ ബെല്ലി ഡാൻസ്. വീഡിയോയിൽ ജാൻവിയുടെ വേഷം വെള്ള നിറമുള്ള ക്രോപ് ടോപ്പും ബോട്ടവുമാണ്. ബെല്ലി ഡാൻസ് ക്‌ളാസുകൾ മിസ് ചെയ്യുന്നത് കാരണം സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച നൃത്തമാണിത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News