മഴക്കാലം നിരവധി അണുബാധകളുടെയും രോഗസാധ്യതകളുടെയും കൂടി കാലമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിവിധ രോഗങ്ങളും വൈറസുകളും വ്യാപിക്കാൻ ഇടയാക്കും. ഈ സമയം, വിവിധ പകർച്ചാവ്യാധികൾ പടരുന്നു. കൂടാതെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ മഴക്കാല രോഗങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നു.
അതിനാൽ തന്നെ മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടത് പ്രധാനമാണ്. ഇഞ്ചി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഇതിൽ വിറ്റാമിൻ സി, അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.
ജിഞ്ചർ ടീ: ഇഞ്ചി ചായ കുടിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ജലദോഷം, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു. ഇഞ്ചി രോഗപ്രതിരോധശേഷി മികച്ചതാക്കാനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ALSO READ: ആരോഗ്യം മികച്ചതാക്കാൻ ആയുർവേദം; അറിയാം ഇക്കാര്യങ്ങൾ
ഇഞ്ചി വെള്ളം: ഇഞ്ചി ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ച മാർഗമാണ്. ഇഞ്ചിയിലെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ വൈറൽ അണുബാധകളെ തടയാൻ സഹായിക്കുന്നു.
ഇഞ്ചി ജ്യൂസ്: ഇഞ്ചി ജ്യൂസ് കുടിക്കുന്നത് മഴക്കാലത്ത് വിവിധ രോഗങ്ങളെ ചെറുക്കാനും ആരോഗ്യം മികച്ചതാക്കാനും ഗുണം ചെയ്യും. പനി, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും തൊണ്ട വേദന ശമിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് മികച്ചതാണ്.
ഇഞ്ചി കറിയിൽ ചേർത്ത് കഴിക്കാം: ഇഞ്ചി സാധാരാണയായി പാചകത്തിന് ഉപയോഗിക്കുന്നു. വിവിധ കറികളിൽ ഇഞ്ചി ചേർക്കാറുണ്ട്. ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
ALSO READ: പോഷകങ്ങളുടെ കലവറ... അമിതമായാൽ ആപത്ത്; അറിയാം ചീസിന്റെ ഗുണങ്ങൾ
ഇഞ്ചി സ്മൂത്തികളിൽ ചേർക്കാം: സ്മൂത്തികളിൽ ഇഞ്ചി ചേർക്കുന്നത് രുചിയും പോഷകഗുണങ്ങളും വർധിപ്പിക്കും. ഈ കോമ്പിനേഷൻ പ്രതിരോധശേഷി മെച്ചപ്പെടുത്തുക ശരീരത്തിന് ആവശ്യമായ അവശ്യപോഷകങ്ങളും നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.