Beetroot Juice Benefits: പോഷകങ്ങളുടെ പവർഹൗസ്!! ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌ പതിവാക്കാം

Beetroot Juice Benefits:  ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും. ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 04:06 PM IST
  • ബീറ്റ്‌റൂട്ട് ഏതു വിധത്തില്‍ കഴിക്കുന്നതും ഗുണകരമാണ്. ധാരാളം പോഷകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്നു
Beetroot Juice Benefits: പോഷകങ്ങളുടെ പവർഹൗസ്!! ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌ പതിവാക്കാം

Beetroot Juice Benefits: ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ പോഷകങ്ങളുടെ പവർഹൗസ് ആണ് മണ്ണിനടിയിൽ വളരുന്ന ബീറ്റ്‌റൂട്ട്. ഇതിന്‍റെ ഗുണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതിനെ ഒരു സൂപ്പർ ഫുഡ് എന്നുതന്നെ പറയാം.

ധാരാളം പോഷകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് ഏതു വിധത്തില്‍ കഴിക്കുന്നതും ഗുണകരമാണ്. എന്നാല്‍  ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌  ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ  ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്‌. 

Also Read: Valentine's Day 2024 Horoscope: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ 7 രാശിക്കാർ അതീവ ഭാഗ്യവാന്മാര്‍!!
 
ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിയ്ക്കേണ്ടതിന്‍റെ കാരണം ഇതാണ്  

ഹീമോഗ്ലോബിന്‍റെ അളവ് നിയന്ത്രിക്കുന്നു
 
രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറവാണെങ്കിൽ നമുക്കറിയാം ഡോക്ടർ ആദ്യം നിര്‍ദ്ദേശിക്കുക ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്താനാണ്. ഹീമോഗ്ലോബിൻ നില വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്‍റെയും ഫോളേറ്റുകളുടെയും നല്ല ഉറവിടമാണ് ബീറ്റ്റൂട്ടുകൾ. ആരോഗ്യ ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളായ നൈട്രേറ്റുകളും പിഗ്മെന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ നില  മെച്ചപ്പെടുത്താന്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉപകാരപ്രദമാണ്. 

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം 

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിയ്ക്കുന്നത് ഹൃദയരോഗങ്ങളുടെ സാധ്യത കറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിയ്ക്കുന്ന നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്ന നൈട്രേറ്റ് ഓക്സൈഡുകളായി മാറുന്നു. ഇത് രക്തസമ്മർദ്ദം കുറയുന്നതിന് സഹായം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ പോലുള്ള പോഷകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ നിലയെ നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു. കൂടാതെ, പേശി ബലം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് വഴി സാധിക്കും.  

​തലച്ചോറിന്‍റെ ആരോഗ്യത്തിന്

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തപ്രവാഹത്തെ മെച്ചപ്പെടുത്തും. അയൺ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ഉപഭോഗം വിളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായകമാണ്.  നിങ്ങളുടെ ഓർമശക്തിയും തലച്ചോറിന്‍റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനായി ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താം.  

​കാൻസർ വിരുദ്ധ ഗുണങ്ങൾ
 
ബീറ്റ്റൂട്ടുകളിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍കളായ ബീറ്റാലൈനുകൾക്ക് ചില ക്യാൻസർ കോശ ലൈനുകൾക്കെതിരെ ഫലപ്രദമായി പോരാടാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

 ഡിറ്റോക്സ് ഡ്രിങ്ക്
 
നിങ്ങളുടെ കരളിനെയും ആമാശയത്തെയും ശുദ്ധീകരിക്കുന്ന ഒരു ക്ലെൻസിംഗ് ഡിറ്റോക്സ് ഡ്രിങ്ക് ആയി ബീറ്റ്റൂട്ട് ജ്യൂസ് പ്രവർത്തിക്കും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാനും ഇത് സഹായിക്കും. ബീറ്റ്റൂട്ടിലെ ആന്റിഓക്‌സിഡന്റുകൾ കരളിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ഗണ്യമായി പുറന്തള്ളാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

​സ്റ്റാമിന മെച്ചപ്പെടുത്തുന്നു
 
ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തപ്രവാഹവും ഓക്സിജനും വർദ്ധിപ്പിക്കുമെന്നതിനാൽ, ബീറ്റ്റൂട്ട് ജ്യൂസിന് കൂടുതൽ നമ്മുടെ ശരീരത്തിന് കൂടുതൽ ഊർജ്ജസ്വലതയും ഉന്മേഷവും അനുഭവപ്പെടാൻ വഴിയൊരുക്കുന്നു.  
 
ശരീരഭാരം നിയന്ത്രിക്കാന്‍  
 
ബീറ്റ്റൂട്ട് ജ്യൂസ് പ്രായോഗികമായി കലോറി കുറഞ്ഞതാണ്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുമുണ്ട്, ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഒരാളെ സഹായിക്കും. 

​തിളങ്ങുന്ന ചർമ്മം  

നിങ്ങളുടെ ശരീരം ആന്തരികമായി ആരോഗ്യമുള്ളതാണെങ്കിൽ, അത് ബാഹ്യമായും പ്രതിഫലിപ്പിക്കും. നിങ്ങളുടെ ചർമത്തിന് ആരോഗ്യവും സൗന്ദര്യവും ശരീരത്തിന് ഉള്ളിൽ നിന്ന് വരുന്നതാണ്. ബീറ്റ്റൂട്ടിൽ അടങ്ങിയ സി, ബി തുടങ്ങിയ വിറ്റാമിനുകൾ, ത്വക്ക് പ്രശ്നങ്ങളെ പരിഹരിക്കുകയും പാടുകൾ ഇല്ലാതാക്കുകയും വാർദ്ധക്യത്തിന്‍റെ പ്രത്യാഘാതങ്ങളെ ചെറുത്തുനിൽക്കാൻ സഹായം ചെയ്യുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News