New Delhi: മെയിൽ നടക്കാനിരിക്കുന്ന UGC NET പരീക്ഷയിൽ ജൂനിയർ റിസർച്ച് ഫെൽലോഷിപ്പിന്റെ (Junior Research Fellowship) പ്രായപരിധി 31 വയസായി ഉയർത്തി. മെയിലെ പരീക്ഷയ്ക്ക് മാത്രമാണ് ഈ പ്രായപരിധി ബാധകമാകുന്നതെന്ന് പരീക്ഷ നടത്തുന്ന എൻടിഎ (NTA)പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ (Education Minister) ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് (Twitter) പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. മെയ് രണ്ടുമുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക. വിവിധ വിഷയങ്ങളില്‍ കേരളത്തിൽ നിന്നടക്കം നിരവധി പേർ പരീക്ഷ എഴുതുന്ന പരീക്ഷയാണ് UGC NET. ജൂനിയർ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ (Professor)യോഗ്യതകള്‍ക്കാണ് പരീക്ഷ നടത്തുന്നത്. സാധാരണ ഗതിയിൽ ജൂണിലും ഡിസംബറിലുമാണ് പരീക്ഷ നടത്തുന്നത്. ഡിസംബറിൽ പരീക്ഷ നടത്താൻ കഴിയാഞ്ഞതിനെ തുടർന്നാണ് മെയിലേക്ക് മാറ്റിവെച്ചത്.
Announcement
National Testing Agency (@DG_NTA) will conduct next UGC-NET exam for Junior Research Fellowship & eligibility for Assistant Professor on 2, 3, 4, 5, 6, 7, 10, 11, 12, 14 & 17 May 2021.
Read circular attached for more info! Good luck to all participants.#UGCNET pic.twitter.com/5j1zifvjD1— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021
ALSO READ: UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്
ഒബിസി-എൻസിഎൽ / എസ്‌സി / എസ്ടി / പിഡബ്ല്യുഡി / മൂന്നാം ലിംഗ വിഭാഗത്തിൽപ്പെട്ടവർക്കും വനിതാ അപേക്ഷകർക്കും (Women) 5 വർഷം വരെ പ്രായത്തിൽ ഇളവ് ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
ALSO READ: CBSE Board Exam: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍
ഫെബ്രുവരി (February) രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 മാര്‍ക്കിന്റേതാണ് രണ്ടാമത്തെ പേപ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in സന്ദർശിക്കുക.
കോവിഡ് കാലമായതിനാൽ മാസ്ക് (Mask), സാമൂഹിക അകലം, സാനിറ്റൈസർ (Sanitizer) ഉപയോഗം എന്നിവയിലൊക്കെ നിർബന്ധമാക്കിയെ പരീക്ഷ നടത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...