പരസ്പര വിശ്വാസത്തിലും വൈകാരിക ബന്ധത്തിലുമാണ് ഏതൊരു ബന്ധവും നിലനിൽക്കുന്നത്. അത് സൗഹൃദമോ പ്രണയമോ ആകട്ടെ എല്ലാ ബന്ധങ്ങളിലും ഇവ കാണാം. എന്നാൽ രണ്ട് പേർ തമ്മിലുള്ള ബന്ധത്തിൽ സംശയം ഉടലെടുത്താലോ? പരസ്പര സ്നേഹത്തിന്റെ അടിത്തറ ഇളകാൻ തുടങ്ങി എന്ന് അർത്ഥം.
പലപ്പോഴും നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയിൽ സംശയം തോന്നിയാൽ പിന്നെ അവൻ / അവൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും നിങ്ങൾ സംശയിക്കാൻ തുടങ്ങും. അവരുടെ സ്വഭാവം എവിടെയോ മാറിയതായി നിങ്ങൾക്ക് തോന്നും. ചിലപ്പോൾ ആ വ്യക്തി നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം. പക്ഷേ നിങ്ങൾക്ക് അത് ഉറപ്പിച്ചു പറയാൻ കഴിയുകയുമില്ല. നിങ്ങളുടെ പങ്കാളി നിങ്ങളെ സംശയിക്കുന്നുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് അറിയണ്ടേ?
ALSO READ: കുട്ടികളിലെ അമിതവണ്ണം തടയാം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
1. ഇടയ്ക്കിടെ ഫോൺ പരിശോധിക്കുന്നുണ്ടെങ്കിൽ...
നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഫോൺ പരിശോധിക്കുന്നതിലൂടെ എളുപ്പത്തിൽ കണ്ടെത്താനാകും, അതിനാൽ ഏതൊരു 'സ്പൈ'യുടെയും ആദ്യ ലക്ഷ്യമാണിത്. നിങ്ങളുടെ പങ്കാളി ഇടയ്ക്കിടെ നിങ്ങളുടെ ചാറ്റുകളും സന്ദേശങ്ങളും പരിശോധിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ, ഇത് സംശയമല്ലാതെ മറ്റൊന്നുമല്ലെന്ന് മനസ്സിലാക്കുക.
2. നിങ്ങളെ ഇടയ്ക്കിടെ വിളിക്കുന്നുണ്ടെങ്കിൽ...
ഓഫീസ് അല്ലെങ്കിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് നിങ്ങൾ വീടിന് പുറത്ത് പോകുമ്പോൾ, ശല്യപ്പെടുത്താൻ ആരും നിങ്ങളെ വിളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുണ്ടാകാം. എന്നാൽ നിങ്ങളുടെ പങ്കാളി നിങ്ങളെയോ നിങ്ങൾ ഉള്ള സ്ഥലത്തേയ്ക്കോ ആവർത്തിച്ച് വിളിക്കുകയാണെങ്കിൽ, നിങ്ങൾ എന്താണ് ചെയ്യുന്നത്, നിങ്ങൾ ആരുടെ കൂടെയാണ്, എത്ര മണിയ്ക്ക് നിങ്ങൾ തിരിച്ചെത്തും, ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ അത് സംശയമുള്ളതുകൊണ്ടാകാം.
3. സുഹൃത്തുക്കളോട് നിങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിൽ...
ഒരു പങ്കാളിക്ക് അവർ പതിവായി കണ്ടുമുട്ടുന്ന നിരവധി പൊതു സുഹൃത്തുക്കളുണ്ടാകാം. ഈ സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളി നിരന്തരം ചോദിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം അവൻ / അവൾ നിങ്ങളെ വിശ്വസിക്കുന്നില്ല എന്നാണ്. ഇത് ദീർഘകാല ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...