Skincare Tips: മുഖക്കുരു ഇനിയൊരു പ്രശ്നമാക്കേണ്ട; വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ

ചർമ്മസംരക്ഷണത്തിന് പ്രധാനമായും ഉപയോ​ഗിക്കുന്ന ഒന്നാണ് മുൾട്ടാണിമിട്ടി. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിലെ നിറവ്യത്യാസം മാറ്റാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : May 18, 2024, 07:56 PM IST
  • ചർമ്മത്തിന് തിളക്കം നൽകാൻ റോസ് വാട്ടറിന് സാധിക്കും.
  • റോസ് വാട്ടറിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് ബെസ്റ്റാണ്.
Skincare Tips: മുഖക്കുരു ഇനിയൊരു പ്രശ്നമാക്കേണ്ട; വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ

ചർമ്മ പ്രശ്നങ്ങൾ ആളുകളെ പെട്ടെന്ന് അലട്ടാറുണ്ട്. കറുത്ത പാട്, മുഖക്കുരു തുടങ്ങി ചർമ്മ പ്രശ്നങ്ങൾ നിരവധി പേർക്ക് വരാറുണ്ട്. ഇതിനൊക്കെ പരിഹാരം തേടി ആളുകൾ ഒരുപാട് കോസ്മറ്റിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ എല്ലാത്തിനും വീട്ടിൽ തന്നെ പ്രകൃതിദത്തമായ പരിഹാരങ്ങളുണ്ട്. മുഖക്കുരുവാണ് കുടുതലും കണ്ടുവരുന്ന ചർമ്മ പ്രശ്നം. പെൺകുട്ടികളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. ഇത് മാറ്റാൻ പ്രകൃതിയിൽ തന്നെ ധാരാളം മരുന്നുകളുണ്ട്. 

മുൾട്ടാണി മിട്ടി

ചർമ്മസംരക്ഷണത്തിന് പ്രധാനമായും ഉപയോ​ഗിക്കുന്ന ഒന്നാണ് മുൾട്ടാണിമിട്ടി. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിലെ നിറവ്യത്യാസം മാറ്റാൻ സഹായിക്കും. ചർമ്മത്തിന് തിളക്കവും ഉണ്ടാകും. എണ്ണമയമുള്ള ചർമ്മം ഉള്ളവർക്കും മുൾട്ടാണിമിട്ടി ഉപയോ​ഗപ്രദമാണ്. മുഖക്കുരു മാറാനും ഇത് നല്ലതാണ്. 

റോസ് വാട്ടർ

ചർമ്മത്തിന് തിളക്കം നൽകാൻ റോസ് വാട്ടറിന് സാധിക്കും. റോസ് വാട്ടറിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് ബെസ്റ്റാണ്. മുഖക്കുരു, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും. 

കറ്റാർവാഴ

ചർമ്മ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ മുഖത്ത് തേയ്ക്കാവുന്നതാണ്. മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറ വ്യത്യാസം, സൺ ടാൻ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് കറ്റാർവാഴ ജെൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News