Cardiac arrest: ഹൃദയസ്തംഭനം ഉണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പ് ഈ ലക്ഷണം കാണാം; സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെയല്ല!

Cardiac arrest symptoms: സ്ത്രീകളിലും പുരുഷൻമാരിലും ഹൃദയസ്തംഭനത്തിൻറെ ലക്ഷണങ്ങൾ ഒരുപോലെയല്ല.

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 02:57 PM IST
  • ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
  • പലരും ചികിത്സയ്ക്ക് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങാറുണ്ട്.
  • പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.
Cardiac arrest: ഹൃദയസ്തംഭനം ഉണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പ് ഈ ലക്ഷണം കാണാം; സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെയല്ല!

ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയെയാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയസ്തംഭനം അനുഭവപ്പെടുമ്പോൾ തന്നെ ആ വ്യക്തിക്ക് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയല്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

ഹൃദയസ്തംഭനം അനുഭവപ്പെടുന്നതിന് മുന്നോടിയായി ചിലരിൽ 24 മണിക്കൂർ മുമ്പ് തന്നെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഹൃദയത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഹൃദയസ്തംഭനമായി കണക്കാക്കപ്പെടുന്നത്.  ഇക്കാരണത്താൽ, പലരും ചികിത്സയ്ക്ക് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങാറുണ്ട്. 

ALSO READ: ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷം; കുട്ടികൾക്ക് കൊതുകുകടി ഏൽക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

യുഎസിലെ സിഡാർസ്-സിനായ് മെഡിക്കൽ സെന്ററിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ പഠനമനുസരിച്ച്, ഹൃദയസ്തംഭനത്തിന്റെ തലേ ദിവസം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. സ്ത്രീകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ പുരുഷന്മാർക്ക് നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. 

ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പങ്കെടുത്തവരിൽ 50 ശതമാനം പേരും ഹൃദയസ്തംഭനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടതായി പറഞ്ഞു. സ്ത്രീകൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ പുരുഷന്മാർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് അനുഭവസ്ഥർ വ്യക്തമാക്കി. കാലിഫോർണിയയിലെ വെഞ്ച്യൂറ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒന്നിലധികം മേഖലകളിലാണ് പഠനം നടത്തിയത്. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക. സീ മലയാളം ന്യൂസ്‌ ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News