മുടിയിൽ പുതിയ ട്രെൻഡുകൾ പരീക്ഷിക്കുകയാണ് യുവ തലമുറ. ചുരുണ്ട മുടിയോ നീണ്ട മുടിയോ ഏതായാലും പുതുമ പരീക്ഷിക്കുന്നവരാണ് ഏവരും. പക്ഷേ മുടിയിൽ പുതിയ പരീക്ഷണം നടത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. ശ്രദ്ധ കൊടുത്തില്ലെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുടിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്..
ട്രെൻഡുകൾ പരീക്ഷിക്കുന്നതൊക്കെ നല്ലതാ. പക്ഷെ മുടിയുടെ സംരക്ഷണത്തിനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇല്ലങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുടി കളർ ചെയ്യുമ്പോൾ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. മുടിക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന ഭയം എല്ലാവരിലുമുണ്ട്. കാരണം
മിക്ക നിറങ്ങളിലും മുടിയെ നശിപ്പിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ് . എന്നാൽ ശരിയായ പരിചരണം നൽകിയാൽ മുടികൾ ആരോഗ്യകരമായി നിലനിൽക്കുകയും ചെയ്യും.
നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ
മുടി കളർ ചെയ്യാനുള്ള തീരുമാനമെടുത്തു കഴിഞ്ഞാൽ ഏത് നിറമാണ് അനുയോജ്യമായത് എന്ന കാര്യം ആദ്യം ശ്രദ്ധിക്കണം. തിളക്കമുള്ളതും മങ്ങിയതുമായ നിറങ്ങളേക്കാൾ കൂടുതലായി ഇരുണ്ട നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇളം നിറങ്ങൾ നിർമ്മിക്കുന്നത് മിക്കവാറും രാസവസ്തുക്കൾ ഉപയോഗിച്ചാണ്. ബ്ലീച്ച്, ബ്ളോണ്ട് തുടങ്ങിയവ മികച്ചതായി കാണപ്പെടുന്ന ഹെയർ കളറുകളാണ്. ആദ്യമായി മുടി കളർ ചെയ്യുകയാണെങ്കിൽ, കാരാമൽ ഹൈലൈറ്റുകൾ അല്ലെങ്കിൽ ഇതിന് സമാനമായ എന്തെങ്കിലും തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
കളറിംഗ് മുടിയുടെ ഘടനയെ ബാധച്ചേക്കാം...
മുടി കളറിംഗ് ചെയ്തതിനു ശേഷം ഏവരും പറയുന്ന പ്രധാന പരാതി മുടി വളരെ ഹാർഡ് ആയി എന്നാണ്. മുടിയുടെ സോഫ്റ്റ്നെസ്സ് നഷ്ടമാകുന്നവെന്ന പരാതിക്കാരും ഏറെയാണ്..
കളറിംഗിന് ശരിയായ ഉൽപ്പന്നങ്ങൾ അല്ല ഉപയോഗിക്കുന്നില്ലെങ്കിൽ മുടി കൂടുതൽ മോശമായേക്കാം. സോഡിയം ലോറൽ സൾഫേറ്റുകൾ പല ഷാംപൂകളിലും സാധാരണയായി കാണപ്പെടുന്ന രാസവസ്തുക്കളാണ്. ഈ പദാർത്ഥങ്ങൾ മുടിക്ക് ആരോഗ്യകരമല്ലാത്ത ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരം രാസവസ്തുക്കൾ തലയോട്ടിയിൽ ഉപയോഗിക്കുന്നത് മുടി വരണ്ടതും മങ്ങിയതുമാക്കാനും സാധ്യതയുണ്ട്. മുടിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സൾഫേറ്റ് രഹിത ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുന്നതാണ് നല്ലതാണ്.
മുടി കഴുകുന്ന വെള്ളവും പ്രധാനം
മുടി കഴുകുന്ന വെള്ളവും പ്രധാനമാണ്. നിറം മങ്ങുന്നത് തടയാൻ ആദ്യം മുടി ചെറുചൂടുവെളളത്തിൽ ഷാംപൂ ചെയ്യുക. ശേഷം കണ്ടീഷനർ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകുന്നതും നല്ലതാണ്. എല്ലാ ദിവസവും മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഹെയർ സ്റ്റൈലിസ്റ്റുകൾ പറയുന്നത് . ഓരോ ദിവസം ഇടവിട്ട് മുടികഴുകുന്നതാകും കൂടുതൽ ഉചിതം .ആഴ്ചയിൽ 2-3 തവണയിൽ കൂടുതൽ മുടി ഷാംപൂ ചെയ്യുന്നതും മുടിക്ക് ദേഷമാണ്.
സ്ട്രെയിറ്റനറുകൾ, ഡ്രയർ
സ്ട്രെയിറ്റനറുകൾ, ഡ്രയർ എന്നിവ ഉപയോഗിക്കുന്നത് മുടിയെ എളുപ്പത്തിൽ നശിപ്പിക്കും. ഇത് കൂടുതലായി ഉപയോഗിച്ചാൽ അതിന്റെ ചൂടും കാരണം മുടിയുടെ ഈർപ്പം നഷ്ടപ്പെടുകയും പൊട്ടുകയും ചെയ്യും. കൂടാതെ മുടിയുടെ നിറം ഇല്ലാതാക്കുകയും വളർച്ച നഷ്ടപ്പെടത്തുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA