Summer Diet: അവോക്കാഡോ പോഷക സമ്പുഷ്ടം; ശരീരത്തിന് നൽകുന്നത് നിരവധി ​ഗുണങ്ങൾ

Avocado Health Benefits: അവോക്കാഡോ രുചികരമാണ്. ഇതിനൊപ്പം തന്നെ ഇവയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളും ഉണ്ട്. വേനൽക്കാല ഭക്ഷണക്രമത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 04:27 PM IST
  • അവോക്കാഡോ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്
  • ഇത് ശരീരത്തിന് ഊർജ്ജം നൽകാനും പോഷകങ്ങൾ പ്രദാനം ചെയ്യാനും സഹായിക്കുന്നു
  • ചൂടിനെ പ്രതിരോധിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും അവോക്കാഡോ സഹായിക്കുന്നു
Summer Diet: അവോക്കാഡോ പോഷക സമ്പുഷ്ടം; ശരീരത്തിന് നൽകുന്നത് നിരവധി ​ഗുണങ്ങൾ

വേനൽക്കാലത്ത് ശരീരത്തിൽ തണുപ്പും ജലാംശവും നിലനിർത്തേണ്ടത് പ്രധാനമാണ്. ഇതിനായി വേനൽക്കാല ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വേനൽക്കാല ഭക്ഷണക്രമത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. അവോക്കാഡോ രുചികരമാണ്. ഇതിനൊപ്പം തന്നെ ഇവയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളും ഉണ്ട്.

അവോക്കാഡോ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ശരീരത്തിന് ഊർജ്ജം നൽകാനും പോഷകങ്ങൾ പ്രദാനം ചെയ്യാനും സഹായിക്കുന്നു. ഇത് ചൂടിനെ പ്രതിരോധിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു. വേനൽക്കാല ഭക്ഷണക്രമത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് എന്തെല്ലാം ആരോ​ഗ്യ ​ഗുണങ്ങൾ നൽകുമെന്ന് നോക്കാം.

ALSO READ: ദഹനപ്രശ്നങ്ങൾക്ക് പരിഹാരം, പ്രമേഹ സാധ്യത കുറയ്ക്കും; ദിവസവും കറുവപ്പട്ട വെള്ളം കുടിച്ചാൽ നിരവധിയാണ് ​ഗുണങ്ങൾ

ജലാംശം: അവോക്കാഡോയിൽ ഏകദേശം 73 ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത് അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നൽകാൻ സഹായിക്കുന്നു.

ഇലക്ട്രോലൈറ്റ്: പൊട്ടാസ്യം സമ്പന്നമായ അവോക്കാഡോ ഇല്കട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. ഇത് നിർജ്ജലീകരണം തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വാഴപ്പഴത്തേക്കാൾ കൂടുതൽ പൊട്ടാസ്യം അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ചൂട് കാലാവസ്ഥയിൽ ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

ALSO READ: ഹീറ്റ് സ്ട്രോക്ക് തടയുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ.... നിരവധിയാണ് നൊങ്കിന്റെ ​ഗുണങ്ങൾ

ആരോ​ഗ്യകരമായ കൊഴുപ്പുകൾ: അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തി‍ന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് വേ​ഗത്തിൽ കത്തിച്ചുകളയാനും സഹായിക്കുന്നു. ഇത് അമിതവണ്ണം തടയുന്നതിന് മികച്ചതാണ്.

ഊർജ്ജം നൽകുന്നു: ആരോ​ഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവോക്കാഡോ ശരീരത്തിന് ഊർജ്ജം നൽകുന്നതിന് മികച്ചതാണ്. ചൂട് കാലത്ത് ശരീരത്തിന് ക്ഷീണം ഇല്ലാതാക്കാനും ഊർജ്ജവും ഉന്മേഷവും ഉണ്ടാകാനും ഇത് സഹായിക്കുന്നു.

ALSO READ: വേനൽക്കാലത്തെ സൂപ്പർ സ്റ്റാർ; പച്ച മാങ്ങ നൽകും ഇത്രയും ​ഗുണങ്ങൾ

ചർമ്മ സംരക്ഷണം: അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആരോ​ഗ്യകരമായ കൊഴുപ്പുകളും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ആരോ​ഗ്യകരമായ ചർമ്മത്തിനും വീക്കം കുറയ്ക്കുന്നതിനും മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News