Skincare Tips: വേനൽക്കാലത്ത് തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാൽ?

Summer Skin Care Tips: എന്തൊക്കെ ഗുണങ്ങളാണ് വേനൽക്കാലത്ത് തേങ്ങാ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതിലൂടെ ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 12:43 PM IST
  • ചൂട് ശമിപ്പിക്കുന്നതിനു പുറമേ, തേങ്ങാവെള്ളത്തിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്
  • അലർജിയില്ലെങ്കിൽ തേങ്ങാവെള്ളം സാധാരണയായി ചർമ്മ പ്രയോഗത്തിന് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു
  • മുഖക്കുരു തടയാൻ മറ്റ് ചർമ്മ സംരക്ഷണ ചേരുവകളുമായി ഇത് സംയോജിപ്പിക്കാം
Skincare Tips: വേനൽക്കാലത്ത് തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാൽ?

വേനൽക്കാലത്ത് തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതിനേക്കാൾ ആനന്ദകരമായ മറ്റൊന്നില്ല, പ്രത്യേകിച്ചും ചൂടുള്ള വെയിലിൽ പുറത്ത് നിന്ന് കയറി എത്തുമ്പോൾ തന്നെ മുഖം ഒന്ന് കഴുകുന്നത് മികച്ച കാര്യമാണ്.കൂടാതെ, വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് മുഖക്കുരു തടയുന്നതിനും. പാടുകൾ നീക്കം ചെയ്യാനും നിങ്ങളുടെ നിറം മെച്ചപ്പെടുത്തുന്നതിനും  സഹായകരമാണ്.

വേനൽക്കാലത്ത് ചർമ്മത്തെ തണുപ്പിക്കുന്നതിനുള്ള  ഓപ്ഷനാണ് തേങ്ങാവെള്ളം. വേനൽക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ബ്ലാക്ക്ഹെഡുകൾ ചർമ്മത്തിൽ അമിത വിയർപ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവക്ക്  ഫലപ്രദമായിരിക്കും.

വേനൽക്കാലത്ത് തേങ്ങാവെള്ളം ഉപയോഗിച്ച് മുഖം കഴുകേണ്ടതിന്റെ കാരണങ്ങൾ

ഇളം തേങ്ങാവെള്ളം ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ മുഖം കഴുകുന്നതിലൂടെ ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്താം. കൂടാതെ, മുഖം കഴുകാൻ തവിട്ട് നിറത്തിലുള്ള തേങ്ങാവെള്ളവും ഉപയോഗിക്കാം. നിങ്ങളുടെ മുഖം കഴുകാൻ തേങ്ങാവെള്ളം ഉപയോഗിക്കുന്നതിന്റെ ഒരു ഗുണം വേനൽക്കാലത്ത് ചർമ്മത്തിലുണ്ടാകുന്ന പാടുകൾ ചെയ്യാൻ സഹായിക്കുന്നു.

1. അഴുക്കുകൾ നീക്കംചെയ്യുന്നു

വേനൽക്കാലത്ത് ചൂടും അമിത വിയർപ്പും വഴി മുഖത്ത്  അഴുക്ക് അടിഞ്ഞ് കൂടാൻ സാധ്യതയുണ്ട്. ഇത് പാടുകളായി മാറാം. തേങ്ങാവെള്ളത്തിന് ഇത്തരം അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ പാടുകൾ ലഘൂകരിക്കാൻ സഹായിക്കുകയും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

2. മുഖക്കുരു ഒഴിവാക്കുന്നു

തേങ്ങാവെള്ളം മുഖക്കുരുവിനുള്ള മരുന്നല്ലെങ്കിലും മുഖക്കുരു തടയൻ മറ്റ് ചർമ്മ സംരക്ഷണ ചേരുവകളുമായി ഇത് സംയോജിപ്പിക്കാം. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിനായി, തേങ്ങാവെള്ളവും മഞ്ഞളും സംയോജിപ്പിച്ച് പുരട്ടാവുന്നതാണ്.

3. കറുത്ത പാടുകൾ ഇല്ലാതാക്കും

തേങ്ങാവെള്ളം ആൻറി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളടങ്ങിയതാണ്. ഇത് മുഖക്കുരു പാടുകൾ, അടിഞ്ഞ് കൂടുന്ന അഴുക്കുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

4. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പാടുകൾ

ചൂട് ശമിപ്പിക്കുന്നതിനു പുറമേ, തേങ്ങാവെള്ളത്തിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പാടുകൾ മങ്ങാൻ സഹായിക്കും.

Disclaimer

നിങ്ങൾക്ക് അലർജിയില്ലെങ്കിൽ തേങ്ങാവെള്ളം സാധാരണയായി ചർമ്മ പ്രയോഗത്തിന് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ഒരു സ്കിൻകെയർ സ്പെഷ്യലിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News