Coconut oil: ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ; അറിയാം വെളിച്ചെണ്ണയുടെ ​ഗുണങ്ങൾ...

വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് വെളിച്ചെണ്ണ ഉപയോ​ഗിക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 11:41 AM IST
  • വരണ്ട ചർമ്മം ഉള്ളവർ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടുന്നത് വളരെ നല്ലതാണ്
  • ഇത് ചർമ്മത്തിന് ഈർപ്പം നൽകുകയും ചുളിവുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു
  • ചെറിയ ചൂടോടെ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്
  • കണ്ണിന് താഴെയുള്ള കറുപ്പ് നിറം കുറയ്ക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും
Coconut oil: ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ; അറിയാം വെളിച്ചെണ്ണയുടെ ​ഗുണങ്ങൾ...

മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോ​ഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് വെളിച്ചെണ്ണ ഉപയോ​ഗിക്കാറുണ്ട്.

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡും ലോറിക് ആസിഡും ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. വരണ്ട ചർമ്മം ഉള്ളവർ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുകയും ചുളിവുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ചെറിയ ചൂടോടെ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. 

കണ്ണിന് താഴെയുള്ള കറുപ്പ് നിറം കുറയ്ക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. കൺതടങ്ങളിലും കണ്ണിന് താഴെയും വെളിച്ചെണ്ണ കൊണ്ട് വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതിന് നല്ലതാണ്. ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിനും പ്രതിവിധിയായി വെളിച്ചെണ്ണ ഉപയോ​ഗിക്കാറുണ്ട്. ഒരു മികച്ച മോയ്സ്ചറൈസറായാണ് വെളിച്ചെണ്ണ പ്രവർത്തിക്കുന്നത്.

വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് മുടി വളരാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് മൂന്ന് തവണയെങ്കിലും തലയിൽ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. താരനും അകാല നരയും മാറ്റി ആരോ​ഗ്യമുള്ള മുടി വളരാൻ ഇത് സഹായിക്കും. എന്നാൽ, മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും ഉള്ളവർ വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് വപരീത ഫലം ചെയ്യും. ഇവർ മുഖത്ത് എണ്ണ തേയ്ക്കുന്നത് മുഖക്കുരു കുടുന്നതിന് കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News