Skin Health: ചർമ്മം തിളക്കവും ആരോ​ഗ്യവുമുള്ളതാക്കി നിലനിർത്താം; കഴിക്കാം ഈ ഭക്ഷണങ്ങൾ

Skin Health: ചർമ്മം തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമായി നിലനിർത്തുന്നതിന് പോഷ​ഗുണമുള്ള ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 02:44 PM IST
  • ചർമ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമായി നിലനിർത്തുന്നതിന് സംസ്കരിച്ച ഭക്ഷണങ്ങളും നിന്നും ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം
  • വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളും പഴങ്ങളും കഴിക്കണം
Skin Health: ചർമ്മം തിളക്കവും ആരോ​ഗ്യവുമുള്ളതാക്കി നിലനിർത്താം; കഴിക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ഉണ്ടാകണമെന്നായിരിക്കും എല്ലാവരും ആ​ഗ്രഹിക്കുന്നത്. എന്നാൽ, ആരോ​ഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനായി ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. ഉദാഹരണത്തിന്, സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നും ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും അകലം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളും പഴങ്ങളും കഴിക്കണം.

ചർമ്മം തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമായി നിലനിർത്തുന്നതിന് പോഷ​ഗുണമുള്ള ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ചർമ്മത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

പുതിന: പുതിനയിലയിലെ ആന്റിഓക്‌സിഡന്റ് റോസ്‌മാരിനിക് ആസിഡിന്റെ സാന്നിധ്യം നിങ്ങളുടെ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇതുവഴി ചർമ്മത്തെ ആരോഗ്യകരവും ജലാംശമുള്ളതുമാക്കി നിലനിർത്തുന്നതിനും പുതിന സഹായിക്കുന്നു.

ALSO READ: Diabetes Home Remedy: പ്രമേഹം നിയന്ത്രിക്കാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ

കയ്പക്ക: വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ സി, ലിപ്പോഫിലിക് വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ (കരോട്ടിൻ, സാന്തോഫിൽസ്, സിയാക്സാന്തിൻ) തുടങ്ങിയ വിവിധ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ കയ്‌പക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഞാവൽ പഴം: ഞാവൽ പഴത്തിന് അൾട്രാവയലറ്റ് വികിരണങ്ങൾ മൂലം ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നതിനുള്ള ​ഗുണങ്ങൾ ഉണ്ട്. കൂടാതെ ചർമ്മത്തിലെ ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മത്തിൽ ജലാംശം വർധിപ്പിക്കുന്നതിനും ‍ഞാവൽ പഴം നല്ലതാണ്.

നെല്ലിക്ക: ഫൈബ്രോബ്ലാസ്റ്റ് വ്യാപനത്തെ വർദ്ധിപ്പിക്കുകയും അൾട്രാവയലറ്റ് ഇൻഡ്യൂസ്ഡ് സൈറ്റോടോക്സിസിറ്റിക്കെതിരെ വളരെ പ്രധാനപ്പെട്ട ഫോട്ടോ-പ്രൊട്ടക്റ്റീവ് പ്രഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് നെല്ലിക്ക. ഇതിന് ശക്തമായ ആന്റി-ഹൈലുറോണിഡേസ് പ്രവർത്തനവുമുണ്ട്. ചർമ്മത്തിലെ ചുളിവുകൾ നീക്കുന്നതിനും ചർമ്മത്തിലെ അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നതിനും ഇത് വളരെ ഗുണം ചെയ്യും.

കുമ്പളങ്ങ: കുമ്പളങ്ങയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും കുമ്പളങ്ങ മികച്ചതാണ്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News