Skin Care Tips: ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം ഇവ

Avoid these foods for skin health: ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെ ആരോഗ്യമുള്ള ചർമ്മത്തിനായി ധാരാളം വെള്ളം കുടിക്കേണ്ടതും ശ്രദ്ധിക്കേണ്ടതാണ്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 06:30 PM IST
  • പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തിന് ദോഷം ചെയ്യും
  • അതുപോലെ ചില സുഗന്ധവ്യജ്ഞനങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ചർമ്മത്തിന് ​ഗുണം ചെയ്യില്ല
Skin Care Tips: ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം ഇവ

ചർമ്മം സുന്ദരമായും ആരോ​ഗ്യത്തോടെയും സൂക്ഷിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിലാണ്. ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെ ആരോഗ്യമുള്ള ചർമ്മത്തിനായി ധാരാളം വെള്ളം കുടിക്കേണ്ടതും ശ്രദ്ധിക്കേണ്ടതാണ്.

പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തിന് ദോഷം ചെയ്യും. അതുപോലെ ചില സുഗന്ധവ്യജ്ഞനങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ചർമ്മത്തിന് ​ഗുണം ചെയ്യില്ല. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കൾ എന്തെല്ലാമാണെന്ന് അറിയാം.

ഉണങ്ങിയ ചുവന്ന മുളക്: മുളക് വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്. എന്നാൽ ചുവന്ന മുളകിൽ അഫ്ലാറ്റോക്സിൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിത ഉപയോഗം വിവിധ ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും.

കറുവപ്പട്ട: നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് കറുവപ്പട്ടയെങ്കിലും അമിതമായി കഴിക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.  കറുവപ്പട്ടയുടെ ഹൈപ്പർസെൻസിറ്റിവിറ്റിയാണ് ചർമ്മത്തിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ALSO READ: ഒഴിഞ്ഞ വയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കാറുണ്ടോ? ഈ പാർശ്വഫലങ്ങൾ നേരിടേണ്ടി വരും

കടുക്: കടുകിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കടുകിലെ ചില സംയുക്തങ്ങൾ ചർമ്മത്തിന് ആരോ​ഗ്യകരമല്ലെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഗ്രാമ്പൂ: ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ​ഗ്രാമ്പൂ അമിതമായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.

വെളുത്തുള്ളി: വെളുത്തുള്ളിയിൽ ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. വെളുത്തുള്ളിയിൽ അലിസിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയുടെ അമിത ഉപയോഗം ചർമ്മത്തിന് ദോഷം ചെയ്തേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News