പുരാതന കാലം മുതൽ രോഗശാന്തിക്കായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇത് പ്രാപ്തമാണെന്ന് കരുതുന്നു. മഞ്ഞളിന് ആന്റി ഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക് നീക്കം ചെയ്യാൻ മഞ്ഞൾ ഉപയോഗിച്ച് സാധിക്കും. മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ വഴിയാണ് ഇത് സാധ്യമാക്കുന്നത്.
പല വൻകിട കമ്പനികളും അവരുടെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. ഇനി പച്ചമഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചാണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ദൈനംദിന ആവശ്യങ്ങളിൽ മഞ്ഞൾ കൂടി ഉൾപ്പെടുത്തിയാൽ വളരെ അധികം ഗുണം ചെയ്യും.
തിളങ്ങുന്ന ചർമ്മം
മലിനീകരണവും ചൂടും മൂലം മുഖത്തെ സ്വഭാവിക നിറം കുറഞ്ഞേക്കാം. അങ്ങനെ വന്നാൽ പച്ച മഞ്ഞൾ ഉപയോഗിച്ച് നഷ്ടപ്പെട്ട നിറമോ തിളക്കമോ നേടാം. മഞ്ഞൾ നീര് എടുത്ത് അതിൽ അല്പം പാലോ ക്രീമോ ചേർത്ത് പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങാം. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ ചർമ്മത്തിൽ വ്യത്യാസം കാണാൻ സാധിക്കും.
ആന്റി-ഏജിംഗ്
വർദ്ധിച്ചുവരുന്ന മലിനീകരണവും സമ്മർദ്ദവും കാരണം, ആളുകൾക്ക് ചെറുപ്രായത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നു. ഒരിക്കൽ വന്ന മുഖത്തെ ചുളിവുകൾ എളുപ്പം മാറില്ല. ഇതിനായി പച്ചമഞ്ഞൾ നീരിൽ ബദാം പൊടിയും പാലും കലർത്തുക. ഇത് പുരട്ടി ഏകദേശം 15 മിനിറ്റ് നേരം വയ്ക്കുക. ഉണങ്ങിയ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
സ്ട്രെച്ച് മാർക്കുകൾ
മിക്ക സ്ത്രീകളിലും ഗർഭധാരണത്തിനു ശേഷം സ്ട്രെച്ച് മാർക്കുകളുടെ പ്രശ്നം ഉണ്ടാവാറുണ്ട്. ഇതിന് പകരമായി പച്ച മഞ്ഞളിന്റെ നീര് എടുത്ത് അതിൽ നാരങ്ങയും ഒലിവ് ഓയിലും ചേർത്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് സ്ട്രെച്ച് മാർക്കുകളിൽ പുരട്ടി 10 മിനിറ്റ് വെക്കാം. ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...