ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ ചതിയിൽ പെടുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ കബളിക്കപ്പെടുന്നത് സ്ത്രീകളാണ്. ഈ കാര്യം ദിനം പ്രതി എത്തുന്ന വാർത്തൾ പരിശോധിച്ചാൽ തന്നെ മനസ്സിലാകും. ദിവസവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം ആണ് സോഷ്യൽ മീഡിയയിലെ ചതികളിൽ വീഴുന്നത്. പലപ്പോഴും ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിലുള്ള അറിവില്ലായ്മ ആണ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം. അതിനാൽ സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ചില ടിപ്സാണ് ഇവിടെ പറയുന്നത്.
1. പ്രൈവസി സെറ്റ് ചെയ്യുക
നിങ്ങളുടെ സമൂഹമാധ്യമങ്ങളുടെ പ്രൈവസിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് അക്കൗണ്ട് സുരക്ഷിതമാക്കി വെക്കാൻ സാധിക്കും. ഉദാഹരണത്തിന് പ്രൊഫൈൽ ഫോട്ടോയ്ക്ക് ഫോട്ടോ ഗാർഡ് സെറ്റ് ചെയ്യാം. സെറ്റിങ്സിൽ ഫ്രണ്ട്സ് ഓൺലി എന്ന് പരിധി നിശ്ചയിക്കാം. നിങ്ങളുടെ ഫോട്ടോകൾക്കും പോസ്റ്റുകൾക്കും എത്ര പേർക്ക് കാണാം പ്രതികരിക്കാം എന്നതിന് സെറ്റിങ്സിൽ പരിധി നിശ്ചയിക്കാം.
2. വാട്ട്സാപ്പിലും ചില നുറുങ്ങുകൾ
വാട്ട്സ്ആപ്പിൽ 24 മണിക്കൂറ് മുതൽ 90 ദിവസത്തിനുള്ളിൽ നിങ്ങൾ അയച്ച മെസ്സേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ വാട്ട്സാപ്പിലെ നിങ്ങളുടെ സ്വകാര്യത വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ നിങ്ങൾ ആർക്കെങ്കിലും നിങ്ങളുടെ ഫോട്ടോ അയച്ചു നൽകുന്നുണ്ടെങ്കിൽ ഒരു വണ മാത്രം കാണാൻ കഴിയുന്ന തരത്തിൽ അയക്കാവുന്ന വൺ ടൈം സിൻ ഫീച്ചറുണ്ട്.
ALSO READ: നിർബന്ധമായും സ്ത്രീകളുടെ ഭക്ഷണത്തിൽ ഇവയുണ്ടായിരിക്കണം
3. ബ്ലോക്ക് ആൻഡ് റിപ്പോർട്ട്
നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഏത് അക്കൗണ്ട് ആയാലും ബ്ലോക്ക് ചെയ്യാനും അൺഫോളോ ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷനുണ്ട്. അത് പ്രയോജനപ്പെടുത്താവുന്നതാണ്.
4. ലിങ്കുകൾ
അറിയാത്ത ലിങ്കുകൾ മറ്റ് അറ്റാച്ച്മെന്റുകൾ എന്നിവ ഓപ്പൺ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ നിങ്ങളുടെ അനുമതി ഇല്ലാതെ ഏതെങ്കിലും ഗ്രൂപ്പിൽ ആഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നും എക്സിറ്റ് ആകുക. കൂടാതെ സെറ്റിങ്സിൽ പ്രൈവസി ഓപ്ഷൻ എടുത്ത ശേഷം അതിൽ ഗ്രൂപ്പ്സ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. അതിൽ എവരിവൺ, മൈ കോൺടാക്ട്‌സ്, നോബഡി ( Everyone, My Contacts or Nobody) എന്നിങ്ങനെ ഓപ്ഷനുകൾ ഉണ്ട്. നിങ്ങളുടെ താത്പര്യത്തിന് അവയിൽ ഏതാണോ അനുയോജ്യമെന്ന് തോന്നുന്നത് അത് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.