Super foods for energy: പടികള്‍ കയറുമ്പോള്‍ കിതപ്പുണ്ടോ? സ്റ്റാമിന കൂട്ടാൻ കഴിക്കാം ഈ സൂപ്പ‍‍ർ ഫുഡുകൾ!

Super foods for better stamina: കുറച്ചു പടികൾ കയറുമ്പോൾ തന്നെ ചിലർക്ക് തളർച്ചയും ശ്വാസംമുട്ടലും ഉണ്ടാകുന്നതായി പലപ്പോഴും നാമെല്ലാവരും കാണാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 09:08 PM IST
  • ചെറുപ്പത്തിൽ തന്നെ പലർക്കും വിവിധ രോ​ഗങ്ങൾക്ക് ഇരയാകേണ്ടി വരുന്നുണ്ട്.
  • തിരക്കുകൾക്കും സമ്മർദ്ദത്തിനും ഇടയിൽ ആരോഗ്യം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
  • ശരീരത്തിന് ഊർജവും കരുത്തും ലഭിക്കാൻ ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.
Super foods for energy: പടികള്‍ കയറുമ്പോള്‍ കിതപ്പുണ്ടോ? സ്റ്റാമിന കൂട്ടാൻ കഴിക്കാം ഈ സൂപ്പ‍‍ർ ഫുഡുകൾ!

ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിയിൽ വിശ്രമിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ആളുകൾക്ക് വേണ്ടത്ര സമയം കിട്ടാറില്ല. എന്നാൽ ഈ തിരക്കുകൾക്കും സമ്മർദ്ദത്തിനും ഇടയിൽ ആരോഗ്യം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ പലർക്കും വിവിധ രോ​ഗങ്ങൾക്ക് ഇരയാകേണ്ടി വരുന്നുണ്ട്. 

കുറച്ചു പടികൾ കയറുമ്പോൾ തന്നെ ചിലർക്ക് തളർച്ചയും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട്. എനർജി ഡ്രിങ്കുകളും വിവിധ തരം സപ്ലിമെൻ്റുകളും ശരീരത്തിന് അൽപ്പ സമയത്തേക്ക് മാത്രമേ ആശ്വാസം നൽകുന്നുള്ളൂ. എന്നാൽ ശരീരത്തിന് ഊർജവും കരുത്തും ലഭിക്കാൻ ആരോഗ്യകരമായ ഭക്ഷണം  അത്യാവശ്യമാണ്. ദിവസം മുഴുവൻ ഊർജം നൽകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ALSO READ: നിങ്ങളുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കണോ...? ഇതാ 10 പ്രകൃതിദത്തമായ വഴികൾ

ഓട്സ്
 
കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമായ ഓട്‌സ് ശരീരത്തിന് കരുത്ത് നൽകുന്നു. ഇത് നിങ്ങളെ ദീർഘനേരം ഊർജ്ജത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ഓട്‌സിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും സ്റ്റാമിന നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

വാഴപ്പഴം

പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം. അതിനാൽ വ്യായാമത്തിന് മുമ്പും ശേഷവും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ഓട്‌സ് മാവിൽ വാഴപ്പഴം ചേർത്തോ സ്മൂത്തി ഉണ്ടാക്കി കുടിക്കാം. ശരീരത്തിലെ സ്റ്റാമിന വർദ്ധിപ്പിക്കാൻ ഏത്തപ്പഴം ഏറെ ഗുണം ചെയ്യും. 

ചീര

പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് ചീര. ചീര ശരീരത്തിലുടനീളം ഓക്സിജൻ വിതരണം ചെയ്യുന്നതിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് കഠിനമായ വ്യായാമത്തിന് ശേഷം ചീര കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് സ്റ്റാമിന വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

ചിയ വിത്തുകൾ 

ചിയ വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല, സ്റ്റാമിന വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾ ഫൈബർ, പ്രോട്ടീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം തേടുക.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News