Sesame Seeds: കാണാൻ ഇത്തിരിയേയുള്ളൂവെങ്കിലും നിസാരക്കാരനല്ല എള്ള്

Sesame Seeds For Winter: ശൈത്യകാലത്ത്, ചില ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് എള്ള് സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത്, എള്ള് കഴിക്കുന്നത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 08:09 PM IST
  • പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളതിനാൽ, എള്ള് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും
  • പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു
  • കുറഞ്ഞ കൊളസ്ട്രോൾ അളവ് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തും
Sesame Seeds: കാണാൻ ഇത്തിരിയേയുള്ളൂവെങ്കിലും നിസാരക്കാരനല്ല എള്ള്

മൂന്ന് തരത്തിലാണ് പ്രധാനമായും എള്ള് വിത്ത് കാണപ്പെടുന്നത്. കറുപ്പ്, വെള്ള, ചുവപ്പ് എന്നിവയാണ് അവ. വിറ്റാമിൻ എ, ബി 1, ബി 6 എന്നിവയും കാത്സ്യം, ഇരുമ്പ്, മറ്റ് സുപ്രധാന ധാതുക്കൾ എന്നിവയും എള്ളിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന രണ്ട് ശക്തമായ നാരുകളായ സെസാമിൻ, സെസാമോളിൻ എന്നിവ അടങ്ങിയതാണ് എള്ളിന്റെ ഏറ്റവും നല്ല വലിയ ​ഗുണം.

ശൈത്യകാലത്ത് എള്ള് വിത്തുകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമോ. ശൈത്യകാലത്ത്, ചില ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് എള്ള് സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത്, എള്ള് കഴിക്കുന്നത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും.

ALSO READ: Omicron XBB: ഒമിക്രോണിന്റെ എക്സ്ബിബി വകഭേദത്തിനെതിരെ പ്രതിരോധശേഷി നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളതിനാൽ, എള്ള് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കുറഞ്ഞ കൊളസ്ട്രോൾ അളവ് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തും.

കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങൾ എള്ളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഹൃദയത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ എള്ള് വളരെ മികച്ചതാണ്. എള്ളിൽ വിറ്റാമിൻ ഇ, ബി6, ഇരുമ്പ്, ചെമ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമായതിനാൽ ശൈത്യകാലത്ത് ഇത് കഴിക്കുന്നതിലൂടെ നമുക്ക് സ്വാഭാവികമായും ശരീരത്തിൽ ചൂട് നിലനിർത്താൻ സാധിക്കും. അതിനാൽ തന്നെ, ശൈത്യകാലത്ത് എള്ള് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News