Litchi Hair Mask: മുടിയുടെ പ്രശ്നങ്ങൾ എളുപ്പാം മാറ്റാം; ലിച്ചി മാസ്ക് പുരട്ടുന്നതിന്റെ ഗുണങ്ങൾ

മുടിയുടെ ആരോഗ്യത്തിന് ലിച്ചി വളരെ നല്ലതാണ്. ലിച്ചി ഹെയർ മാസ്‌ക് നിങ്ങളുടെ മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കും.

Written by - Zee Malayalam News Desk | Last Updated : May 23, 2022, 07:41 PM IST
  • ലിച്ചി മുടിക്ക് ആവശ്യമായ പോഷണം നൽകുന്നു.
  • മുടി വേഗത്തിൽ വളരാൻ ഇത് സഹായകമാണ്.
  • ലിച്ചി ഹെയർ മാസ്ക് ഉപയോ​ഗിക്കുന്നതിലൂടെ മുടി വളരുന്നതിനൊപ്പം ഉള്ളുള്ള മുടിയും ലഭിക്കുന്നു.
Litchi Hair Mask: മുടിയുടെ പ്രശ്നങ്ങൾ എളുപ്പാം മാറ്റാം; ലിച്ചി മാസ്ക് പുരട്ടുന്നതിന്റെ ഗുണങ്ങൾ

വേനൽക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന പഴമാണ് ലിച്ചി. രുചിയൂറുന്ന ഈ പഴം ആരോ​ഗ്യത്തിനും വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള പഴമാണിത്. നിരവധി സൗന്ദര്യ ഗുണങ്ങളും ഈ പഴത്തിന് ഉണ്ട്. മുടിയുടെ ആരോഗ്യത്തിന് ലിച്ചി വളരെ നല്ലതാണ്. ലിച്ചി ഹെയർ മാസ്‌ക് നിങ്ങളുടെ മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കും.

തയ്യാറാക്കുന്ന വിധം -

7-8 ലിച്ചി പഴത്തിന്റെ തൊലി കളഞ്ഞ് വിത്ത് വേർതിരിക്കുക. അതിന്റെ ജ്യൂസ് എടുക്കുക, അതിലേക്ക് 2 സ്പൂൺ കറ്റാർ വാഴ ജെൽ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. 2-3 മിനിറ്റ് തലയോട്ടിയിൽ ചെറുതായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കെമിക്കൽ ഇല്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ലിച്ചി ഹെയർ മാസ്ക് പുരട്ടുന്നതിന്റെ ഗുണങ്ങൾ.

മുടിയുടെ സംരക്ഷണത്തിന് മികച്ചതാണ് ലിച്ചി മാസ്ക്. തലയോട്ടിയിലെ അഴുക്ക് കളഞ്ഞ് മുടിയെ സംരക്ഷിക്കും.

വേഗത്തിലുള്ള മുടി വളർച്ച

ലിച്ചി മുടിക്ക് ആവശ്യമായ പോഷണം നൽകുന്നു. മുടി വേഗത്തിൽ വളരാൻ ഇത് സഹായകമാണ്.

Also Read: Green Chilli Benefits: എരിവ് മാത്രമല്ല ആരോ​ഗ്യവും നൽകും, പറഞ്ഞാൽ തീരില്ല പച്ചമുളകിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

മുടി ഇടതൂർന്നതാക്കുന്നു

ലിച്ചി ഹെയർ മാസ്ക് ഉപയോ​ഗിക്കുന്നതിലൂടെ മുടി വളരുന്നതിനൊപ്പം ഉള്ളുള്ള മുടിയും ലഭിക്കുന്നു. നിങ്ങളുടെ പതിവ് മുടി സംരക്ഷണ ദിനചര്യയിൽ ലിച്ചി ഹെയർ മാസ്ക് ഉൾപ്പെടുത്തുന്നതിലൂടെ മുടി നീളവും കട്ടിയുള്ളതുമാക്കി മാറ്റാം.

മുടി പൊട്ടുന്നത് തടയും

മുടിയുടെ അറ്റം പൊട്ടിപ്പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ടോ? എന്നാൽ ലിച്ചി ഹെയർ മാസ്‌ക് ഇതിനൊരു പരിഹാരമാണ്. മുടി കൊഴിച്ചിൽ തടയുന്നതിനും ഇത് സഹായിക്കുന്നു.

മൃദുവും തിളങ്ങുന്നതുമായ മുടിയുടെ രഹസ്യം:

ലിച്ചി മുടിയുടെ സ്വാഭാവിക കണ്ടീഷണറായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് വേനൽക്കാലത്ത് ലിച്ചി ഹെയർ മാസ്ക് വരൾച്ച ഒഴിവാക്കുകയും നിങ്ങളുടെ മുടിയെ സ്വാഭാവികമായി മൃദുലമാക്കുകയും ചെയ്യുന്നു. കൂടാതെ, ലിച്ചിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങൾ മുടിക്ക് സ്വാഭാവിക നിറം നൽകി തിളക്കം നൽകുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News