Rose water: നിരവധി പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരം..! അതാണ് റോസ് വാട്ടർ

Rose Water Benefits: റോസ് വാട്ടറിന് ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 05:25 PM IST
  • ദിവസവും റോസ് വാട്ട‍ർ കണ്ണിൽ പുരട്ടുന്നത് ​ഗുണം ചെയ്യും.
  • റോസ് വാട്ട‍ർ ഉപയോ​ഗിച്ച് മുറിവുകൾ കഴുകുന്നത് നല്ലതാണ്.
  • മൈഗ്രേൻ ബാധിക്കുന്നവർക്ക് ദിവസവും ഇതിന്റെ ​ഗന്ധം ശ്വസിക്കാം.
Rose water: നിരവധി പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരം..! അതാണ് റോസ് വാട്ടർ

സാധാരണയായി ആളുകൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒന്നാണ് ച‍ർമ്മ സംരക്ഷണം. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ചർമ്മ സംരക്ഷണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഫലപ്രദമായി ഉപയോ​ഗിക്കാൻ സാ​ധിക്കുന്ന ഒന്നാണ് റോസ് വാട്ട‍ർ. ച‍ർമ്മ സംരക്ഷണത്തിന്റെ ഭാ​ഗമായി പലരും റോസ് വാട്ടർ ഉപയോ​ഗിക്കാറുണ്ട്. റോസ് വാട്ടർ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിലും ലഭ്യമാണ്. 

ചർമ്മത്തിന് ആവശ്യമായ പലതരം പോഷകങ്ങൾ റോസ് വാട്ടറിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദിവസവും ചർമ്മത്തിൽ പുരട്ടുന്നത് നല്ല ഫലം നൽകും. മൃദുലുവും തിളക്കമേറിയതുമായ ച‍ർമ്മമാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഇന്ന് തന്നെ റോസ് വാട്ടർ ഉപയോ​ഗിക്കാൻ തുടങ്ങിക്കോളൂ. റോസ് വാട്ടർ ചർമ്മത്തെ മാത്രമല്ല ശരീരത്തെയും ഫലപ്രദമായി സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനുള്ള റോസ് വാട്ടറിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 

ALSO READ: ഈ ശീലങ്ങള്‍ ഒഴിവാക്കൂ, എന്നും ചെറുപ്പമായിരിയ്ക്കാം...!!

മഞ്ഞുകാലത്ത് ഈർപ്പം കൂടുന്നതിനാൽ പലർക്കും കണ്ണിന് പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഈർപ്പം കാരണം ചിലർക്ക് കണ്ണിൽ ചൊറിച്ചിൽ, ചുവപ്പ് നിറം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ഉള്ളവർക്ക് റോസ് വാട്ട‍ർ ഉപയോഗിക്കാം. ‌ദിവസവും റോസ് വാട്ട‍ർ കണ്ണിൽ പുരട്ടുന്നത് ​ഗുണം ചെയ്യും.

റോസ് വാട്ടറിന്റെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ മുറിവുകൾ ഉണക്കാൻ ഫലപ്രദമായി സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസവും റോസ് വാട്ട‍ർ ഉപയോ​ഗിച്ച് മുറിവുകൾ കഴുകുന്നത് നല്ലതാണ്. ഇതുകൂടാതെ ദിവസവും റോസ് വാട്ടർ ഉപയോഗിക്കുന്നത് മാനസികമായും ശാരീരികമായും പുത്തൻ ഉണ‍ർവ് നൽകും. പലപ്പോഴും ഡിപ്രഷൻ, സ്ട്രെസ് പോലുള്ള പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ദിവസവും റോസ് വാട്ടർ ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും. 

പലപ്പോഴും ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും റോസ് വാട്ടർ ഫലപ്രദമാണ്. തലവേദന കുറയ്ക്കുന്നതിലും ഇത് നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അടിക്കടി മൈഗ്രേൻ ബാധിക്കുന്നവർക്ക് ദിവസവും ഇതിന്റെ ​ഗന്ധം ശ്വസിക്കുന്നതിലൂടെ മാറ്റങ്ങൾ സംഭവിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News