Dark Neck: കഴുത്തിലെ കറുപ്പ് നിങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ? കറ്റാർവാഴ, ആപ്പിൾ സൈഡർ വിനഗർ തുടങ്ങി കഴുത്തിലെ കറുപ്പ് മാറ്റാൻ വിവിധ വഴികൾ

മുഖത്തിന് കൊടുക്കുന്ന സംരക്ഷണം പലപ്പോഴും കഴുത്തിന് നൽകാത്തതാണ് ഇതിന് കാരണം. ചർമ്മത്തിലെ ചില ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനെ ഹെപ്പർ പിഗ്മന്റെഷൻ എന്നാണ് പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 02:31 PM IST
  • മുഖത്തിന് കൊടുക്കുന്ന സംരക്ഷണം പലപ്പോഴും കഴുത്തിന് നൽകാത്തതാണ് ഇതിന് കാരണം.
  • ചർമ്മത്തിലെ ചില ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനെ ഹെപ്പർ പിഗ്മന്റെഷൻ എന്നാണ് പറയുന്നത്.
  • ഹോർമോൺ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കൊണ്ടും കഴുത്തിന് ചുറ്റും കറുപ്പുണ്ടാകും.
  • കറ്റാർ വാഴയിലുള്ള ആന്റിഓക്സിഡന്റ്‌സ് ചർമ്മത്തിലുണ്ടാകുന്ന കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
Dark Neck: കഴുത്തിലെ കറുപ്പ് നിങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ? കറ്റാർവാഴ, ആപ്പിൾ സൈഡർ വിനഗർ തുടങ്ങി കഴുത്തിലെ കറുപ്പ് മാറ്റാൻ  വിവിധ വഴികൾ

കഴുത്തിലെ കറുപ്പ് (Black Neck) ഇപ്പോൾ സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണ്. മുഖത്തിന് കൊടുക്കുന്ന സംരക്ഷണം പലപ്പോഴും കഴുത്തിന് നൽകാത്തതാണ് ഇതിന് കാരണം. ഇങ്ങനെ ചർമ്മത്തിലെ ചില ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനെ ഹെപ്പർ പിഗ്മന്റെഷൻ എന്നാണ് പറയുന്നത്. അകാന്തോസിസ് നിഗരികാൻസ് എന്ന ഹോർമോൺ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കൊണ്ടും കഴുത്തിന് ചുറ്റും കറുപ്പുണ്ടാകും. ഹോർമോൺ പ്രശ്‌നം മൂലം അല്ലെങ്കിൽ കഴുത്തിലെ കറുപ്പ് എങ്ങനെ മാറ്റാം?

കറ്റാർവാഴ 

കറ്റാർ വാഴയിലുള്ള (Aloe Vera) ആന്റിഓക്സിഡന്റ്‌സ് ചർമ്മത്തിലുണ്ടാകുന്ന കറുപ്പ് നിറം അകറ്റാൻ സഹായിക്കും. കറ്റാർ വാഴയുടെ ജെൽ എടുത്ത ശേഷം 20 മിനുട്ട് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. അത് കഴുത്തിൽ പിടിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയണം.

ALSO READ: Dry Skin: വരണ്ട ചർമ്മം ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ

ആപ്പിൾ സൈഡർ വിനഗർ

ആപ്പിൾ സൈഡർ വിനഗർ (Apple Cider Vinegar) ചര്മ്മത്തിലെ പിഎച്ച് ലെവൽ ഒരുപോലെ നിർത്താൻ സഹായിക്കുകയും അതിലെ മാലിക് ആസിഡ് ചർമ്മത്തിലെ പ്രവർത്തന രഹിതമായ കോശങ്ങളെ ഒഴിവാക്കാനും സഹായിക്കും.

ബേക്കിങ് സോഡ

ബേക്കിങ് സോഡ (Baking Soda) ചർമ്മത്തിലെ അഴുക്ക് കളയാനും ചർമ്മം കൂടുതൽ ഭംഗിയുള്ളതാക്കാനും സഹായിക്കും. ബേക്കിങ് സോഡ വെള്ളത്തിൽ കുഴച്ച് കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം സ്‌ക്രബർ പോലെ കഴുത്തിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയുക. ഇത് ഉപയോഗിച്ച ശേഷം മോയിസ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്.

ALSO READ:  Wheezing: ശ്വാസംമുട്ടൽ കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ

ഉരുളക്കിഴങ്ങ് ജ്യൂസ് 

ഉരുളക്കിഴങ്ങിന് ബ്ലീച് ചെയ്യാനുള്ള കഴിവുകളുണ്ട്. അതിന് നിങ്ങളുടെ ചര്മ്മത്തിന്റെ (Skin) നിറം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇത് കൂടാതെ തക്കാളിയും ഉപയോഗിക്കാം. തക്കാളി മുഖക്കുരു മാറാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News