Dandruff അല്ലെങ്കിൽ താരൻ മിക്കവരിലും കാണുന്ന ഒരു പ്രശ്‌നമാണ്. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ പ്രശ്‌നം രൂക്ഷമാകാൻ ആരംഭിക്കുന്നതോടെ അത് ചിലരിൽ ആത്മവിശ്വാസത്തെ (Confidence) പോലും ബാധിക്കാനുള്ള കാരണമാകാറുണ്ട്. തല നേരെ ചീകാത്തത് കൊണ്ടും, ചർമ്മം വരണ്ടത് ആയാലുമൊക്കെ ഈ പ്രശ്‌നം വരാറുണ്ട്. സ്‌ട്രെസ്സാണ് ഇതിന്റെ മറ്റൊരു കാരണം. മറ്റ് പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാറുണ്ട്.
കാരണമെന്ത്?
മലാസെസിയ എന്ന ഫംഗസ് നമ്മുടെ തലയോട്ടിയുടെ പ്രതലത്തിൽ വളരാൻ ആരംഭിക്കുന്നതാണ് താരൻ ഉണ്ടാകാൻ കാരണം. ഇത് തലയോട്ടിയുടെ പ്രതലം വരണ്ടത് ആക്കാനും ചെറിയ മുറിവുകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതെ സമയം മറ്റൊരു തരം താരൻ തലയോട്ടിയിൽ എണ്ണയുടെ (Oil) അംശം കൂട്ടാറും ഉണ്ട്. താരൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്.
ശരിയായ രീതിയിൽ മുടി ചീകാത്തത്
ഷാംപൂ (Shampoo) അല്ലെങ്കിൽ തല വൃത്തിയാക്കാനുള്ള സമാനമായുള്ള വസ്തുക്കൾ ഉപയോഗിക്കാത്തത്
സ്ട്രെസ് (Stress), വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ
പാർക്കിൻസൺസ് ഡിസീസ് (Parkinsons)
ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ
കാരണമെന്താണെന്ന് അറിയാവുന്ന സ്ഥിതിക്ക് ഇനി പരിഹാമാണ് അറിയേണ്ടത്. മരുന്നുകൾ ഉപയോഗിക്കാതെ വീട്ടിൽ വെച്ച് ചെയ്യാവുന്ന ചില പൊടികൈകൾ കൊണ്ട് താരൻ ഒഴിവാക്കാൻ സാധിക്കും.
1) ആപ്പിൾ സെഡാർ വിനഗർ
ആദ്യം മുടി കഴുകുക ശേഷം ആപ്പിൾ സെഡാർ വിനഗറും (Apple Cider Vinegar)വെള്ളവും സമാസമം ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക.
ഓരോ തവണ തല കഴുകുമ്പോഴും നിങ്ങൾക്കിത് ഉപയോഗിക്കാം. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് ദിവസത്തിലൊരിക്കൽ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ശരിയായ മാർഗ്ഗം.
2) മൈലാഞ്ചി
മൈലാഞ്ചിയോടൊപ്പം കുറച്ച് തൈരും നാരങ്ങാ നീരും (Lemon)ചേർത്ത് കുഴക്കുക. ഇത് 8 മണിക്കൂർ മാറ്റിവെച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. 2 മണിക്കൂറുകൾക്ക് ശേഷം കഴുകി കളയാം. ഇത് താരൻ മാറാനും മുടി മൃദുവാകാനും സഹായിക്കും.
ALSO READ: Back Pain ജോലിയെ ബാധിക്കുന്നുണ്ടോ? വേദന ഒഴിവാക്കാൻ ഈ വിദ്യകൾ ഉപയോഗിക്കാം
3) വെളിച്ചെണ്ണയും നാരങ്ങയും
വെളിച്ചെണ്ണ നമ്മുടെ മുടിക്ക് (Hair) നല്ലതാണെന്ന് നമ്മുക്ക് അറിയാം. ഇതിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരന് പരിഹാരമാകും.
2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അതെ അളവിൽ നാരങ്ങാനീര് ചേർത്തിട്ട് മുടിയിൽ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളഞ്ഞാൽ താരൻ കുറയാൻ സഹായിക്കും
ALSO READ: Amazone Valentine’s Sale:ഏറ്റവും കുറഞ്ഞ തുകയിൽ മികച്ച ഗിഫ്റ്റുകൾ നിങ്ങളുടെ പങ്കാളിക്ക് സമ്മാനിക്കാം
4) ഉലുവ
കൊളെസ്ട്രോൾ (Cholestrol)കുറയ്ക്കാനും, പ്രമേഹത്തിന് (Diabetes) പരിഹാരമായും ഒക്കെ ഉലുവ ഉപയോഗിക്കാറുണ്ട്. അതുപോലെ ഉലുവ അരച്ച് ചേർക്കുന്നത് താരൻ കുറയ്ക്കാനും സഹായിക്കും.
ഒരു രാത്രി വെള്ളത്തിലിട്ട് ഉലുവ കുതിർക്കുക ശേഷം അരച്ച് കുഴമ്പ് രൂപത്തിലാക്കുക. അതിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേർത്തിളക്കുക. അത് തലയോട്ടിയുടെ പ്രതലത്തിൽ തേച്ച് പിടിപ്പിച്ച ശേഷം 30 മിനിറ്റുകൾ അതിനെ ഉണങ്ങാൻ അനുവദിക്കുക. ശേഷം കഴുകി കളയുക.
5) തൈര്
തൈര് (Curd) തലയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.