Rainbow diet: എന്താണ് റെയിൻബോ ഡയറ്റ്? വൈവിധ്യമാർന്ന ഭക്ഷണങ്ങളാൽ ആരോ​ഗ്യം മെച്ചപ്പെടുത്താം

Rainbow diet: പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ വൈവിധ്യമാർന്ന പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 05:23 PM IST
  • ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും ആന്തോസയാനിൻ എന്ന പിഗ്മെന്റുകൾ ഉൾപ്പെടുന്നു
  • ഇത് ശരീരത്തിന് ആവശ്യമായ ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു
  • മാതളനാരങ്ങ, സ്ട്രോബെറി, തക്കാളി എന്നിവ ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങളാണ്
Rainbow diet: എന്താണ് റെയിൻബോ ഡയറ്റ്? വൈവിധ്യമാർന്ന ഭക്ഷണങ്ങളാൽ ആരോ​ഗ്യം മെച്ചപ്പെടുത്താം

പഴങ്ങളും പച്ചക്കറികളും ആരോ​ഗ്യത്തിന് മികച്ചതാണ്. എന്നാൽ എന്ത് തരം പച്ചക്കറികളും പഴവർ​ഗങ്ങളും എത്ര അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുവെന്നതും പ്രധാനമാണ്. ഇത്തരത്തിൽ വൈവിധ്യമാർന്ന ഒരു ഡയറ്റ് പ്ലാനാണ് റെയിൻബോ ഡയറ്റ്.  പച്ച, ചുവപ്പ്, പർപ്പിൾ, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ ചേർക്കുന്നത് ഡയറ്റ് ഊർജ്ജസ്വലമാക്കുന്നു. ഇതുവഴി പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ വൈവിധ്യമാർന്ന പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കും. മഴവില്ലിന്റെ നിറങ്ങളിലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് ആരോ​ഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.

റെയിൻബോ ഡയറ്റ് പ്ലേറ്റ് എങ്ങനെ നിർമ്മിക്കാം?
ചുവപ്പ്: ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും ആന്തോസയാനിൻ എന്ന പിഗ്മെന്റുകൾ ഉൾപ്പെടുന്നു. ഇത് ശരീരത്തിന് ആവശ്യമായ ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. മാതളനാരങ്ങ, സ്ട്രോബെറി, തക്കാളി എന്നിവ ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങളാണ്. പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നതിനും ചർമ്മ പ്രശ്നങ്ങൾക്കും ഈ ഫലങ്ങൾ മികച്ചതാണ്.

ഓറഞ്ചും മഞ്ഞയും: ഒട്ടുമിക്ക ഓറഞ്ച്, മഞ്ഞ ഭക്ഷണങ്ങളിലും ധാരാളമായി കാണപ്പെടുന്ന കരോട്ടിനോയിഡുകൾ, ആരോ​ഗ്യത്തിന് മികച്ചതാണ്. ക്യാരറ്റ്, നാരങ്ങ, ഓറഞ്ച്, മാമ്പഴം, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അവ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കണ്ണുകളുടെ ആരോ​ഗ്യത്തിനും ചർമ്മപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

ALSO READ: Weight loss: ശരീരഭാരം കുറയ്ക്കാൻ ആയുർവേദത്തിലെ അഞ്ച് വഴികൾ‌‌

പച്ച: ഇലക്കറികൾ കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇലക്കറികൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം. ബ്രൊക്കോളിയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. കിവി പഴത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും കാൻസർ പോലുള്ള രോ​ഗങ്ങളെ തടയുന്നതിനും സഹായിക്കും.

നീല, പർപ്പിൾ: നീല, പർപ്പിൾ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഫൈറ്റോ ന്യൂട്രിയന്റുകൾ ധാരാളമുണ്ട്. ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, ചുവന്ന കാബേജ്, വഴുതന എന്നിവ ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മറവി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കും. മൂത്ര‌നാളിയിലുണ്ടാകുന്ന അണുബാധകളെ ചെറുക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.

ബ്രൗൺ: നാരുകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക, രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കുക, കൊളസ്ട്രോൾ നിയന്ത്രിക്കുക, ദഹന ആരോഗ്യം മെച്ചപ്പെടുത്തുക എന്നിവയിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു. പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ എന്നിവയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News