Potato Benefits: ഉരുളക്കിഴങ്ങ് കേമനാണ് കേട്ടോ, ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വിടില്ല

Potato Benefits: ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങൾ നൽകുന്ന പല തരത്തിലുള്ള അവശ്യ പോഷകങ്ങള്‍ ഉരുളക്കിഴങ്ങിൽ ധാരാളം കാണപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 09:58 PM IST
  • രുളക്കിഴങ്ങ് യഥാർത്ഥത്തിൽ പോഷകങ്ങൾ നിറഞ്ഞതാണ് എന്നതാണ് വസ്തുത. ഉരുളക്കിഴങ്ങ് മിക്കവാറും എല്ലാത്തരം പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത് പാചകം ചെയ്യാന്‍ സാധിക്കും
Potato Benefits: ഉരുളക്കിഴങ്ങ് കേമനാണ് കേട്ടോ, ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വിടില്ല

Potato Benefits: ഉരുളക്കിഴങ്ങിനെ പച്ചക്കറികളുടെ രാജാവ് എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍,  നമ്മുടെ തീന്‍മേശയിലെ  'ഗ്രേഡ് ' കുറഞ്ഞ ഒരു ഭക്ഷ്യവിഭവമാണ് ഉരുളക്കിഴങ്ങ്. കൂടാതെ, ഉരുളക്കിഴങ്ങ് കഴിച്ചാല്‍ വണ്ണം കൂടുമെന്ന ഭയം ഈ ഭഷ്യ വിഭവത്തിന് അവഗണന നേരിടാന്‍ ഇടയാക്കി.

Also Read:  Laughing Buddha: വീട്ടിലും ഓഫീസിലും ലാഫിംഗ് ബുദ്ധയെ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്ത് നിറയും!!

എന്നാല്‍, ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ പോഷകങ്ങൾ നിറഞ്ഞതാണ് എന്നതാണ് വസ്തുത. ഉരുളക്കിഴങ്ങ് മിക്കവാറും എല്ലാത്തരം പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത് പാചകം ചെയ്യാന്‍ സാധിക്കും.  ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങൾ നൽകുന്ന പല തരത്തിലുള്ള അവശ്യ പോഷകങ്ങള്‍ ഉരുളക്കിഴങ്ങിൽ ധാരാളം കാണപ്പെടുന്നു.

Also Read:  Akhilesh Yadav: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ നിര്‍ണ്ണായക നീക്കം, ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
 
ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും അടങ്ങിയിരിയ്ക്കുന്നതിനാല്‍ ഇത്  വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. 

രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സാഹയകമാണ്. അതായത്, ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയുമെന്ന് സാരം. ഉരുളക്കിഴങ്ങില്‍  അടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുന്ദരമായ ചര്‍മ്മത്തിനും ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു. പെട്ടെന്ന് ക്ഷീണകറ്റാന്‍  ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം കഴിയ്ക്കുന്നത് സഹായിയ്ക്കും. അതായത് ഇതില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ആണ് സഹായകമാവുന്നത്. 

അൽഷിമേഴ്‌സ് രോഗികള്‍ ഉരുളക്കിഴങ്ങ് ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്‍റെ  പ്രവർത്തനത്തെ സഹായിയ്ക്കുന്നു. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ ബി 6 നാഡീകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിയ്ക്കുന്നു. 

എന്നാല്‍, ടീപ്പ് ഫ്രൈ ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോ​​ഗ്യത്തിന് ദോഷം ചെയ്യും. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

  

Trending News