Pomegranate Benefits: ഒരു ​ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ എന്താണ് ​ഗുണം?

Pomegranate Juice Benefits: പോഷകങ്ങൾ നിറഞ്ഞ ഒരു പഴമാണ് മാതളനാരങ്ങ. ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോ​ഗ്യകരമായ ഒരു പഴമാണിത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 12:54 PM IST
  • ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും
  • ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ഊർജം പ്രധാനം ചെയ്യാനും മാതളനാരങ്ങ മികച്ചതാണ്
  • ഇത് ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായകമായ പോഷകങ്ങൾ ശരീരത്തിന് നൽകുന്നു
Pomegranate Benefits: ഒരു ​ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ എന്താണ് ​ഗുണം?

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് സോഡകളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കി സ്വീകരിക്കാവുന്ന മികച്ച ഓപ്ഷനാണ് ഫ്രഷ് ഫ്രൂട്ട് ജ്യൂസുകൾ. പച്ചക്കറികളും പഴങ്ങളും ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ജ്യൂസുകൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഒരു പഴമാണ് മാതളനാരങ്ങ. ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോ​ഗ്യകരമായ ഒരു പഴമാണിത്.

ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ഊർജം പ്രധാനം ചെയ്യാനും മാതളനാരങ്ങ മികച്ചതാണ്. ഇത് ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായകമായ പോഷകങ്ങൾ ശരീരത്തിന് നൽകുന്നു.

ALSO READ: 'വിറ്റാമിൻ എ' കുറവുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തണം ഈ പഴങ്ങളും പച്ചക്കറികളും

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ധമനികളിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും മാതളനാരങ്ങ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

ദഹനം വർധിപ്പിക്കുന്നു: മാതളനാരങ്ങ ജ്യൂസിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും വിവിധ ദഹനപ്രശ്നങ്ങളിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ സി മാതളനാരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിവിധ അണുബാധകളിൽ നിന്നും രോ​ഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ഇത് സഹായിക്കുന്നു.

ALSO READ: വിവിധ തരം ഒലിവ് ഓയിലുകൾ, ഇവയിൽ മികച്ചത് ഏത്? ​ഗുണങ്ങൾ അറിയാം

ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ: മാതളനാരങ്ങയിൽ ധാരാളം ആൻ്റി ഓക്‌സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. ചില ഗവേഷണങ്ങൾ അനുസരിച്ച്, മാതളനാരങ്ങ ജ്യൂസ് പതിവായി കുടിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും.

രക്തസമ്മർദ്ദം കുറയ്ക്കുന്നു: രക്തക്കുഴലുകളിലെ മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദത്തിൻ്റെ അളവ് കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

 

Trending News