Benefits of pomegranate: മാതളനാരങ്ങ ദിനവും ഈ സമയം കഴിക്കൂ, രോഗങ്ങൾ പറപറക്കും ഒപ്പം നിരവധി ആനുകൂല്യങ്ങളും

Benefits Of Pomegranate: പഴങ്ങളിൽ മാതളനാരങ്ങ ആരോഗ്യത്തിന് ഏറ്റവും പ്രയോജനപ്രദമായ ഒന്നായി കണക്കാക്കുന്നു. മാതളനാരങ്ങ ശരിയായ സമയത്ത് കഴിച്ചാൽ ശരീരവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനാകും.

Written by - Ajitha Kumari | Last Updated : Oct 18, 2021, 02:19 PM IST
  • ഴങ്ങളിൽ മാതളനാരങ്ങ ആരോഗ്യത്തിന് ഏറ്റവും പ്രയോജനപ്രദമായ ഒന്നാണ്
  • പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും
  • മാതളനാരങ്ങ കഴിക്കുന്നത് ഗർഭിണികൾക്ക് വളരെ ഗുണകരമാണ്
Benefits of pomegranate: മാതളനാരങ്ങ ദിനവും ഈ സമയം കഴിക്കൂ, രോഗങ്ങൾ പറപറക്കും ഒപ്പം നിരവധി ആനുകൂല്യങ്ങളും

Benefits of pomegranate: ഇന്ന് നമ്മൾ മനസിലാക്കാൻ പോകുന്നത് മാതളനാരങ്ങയുടെ ഗുണങ്ങളാണ്. അതെ പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും.

മാതളനാരങ്ങ പതിവായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്റെ അഭാവം ഇല്ലാതാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മറുവശത്ത് തലച്ചോറിനെ ഷാർപ് ആക്കാനും മാതളനാരങ്ങ കഴിക്കുന്നതുകൊണ്ട് സഹായകമാകും. മാതളനാരങ്ങ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യുമെന്ന് ഡയറ്റ് വിദഗ്ദ്ധ ഡോ. രഞ്ജന സിംഗ് പറയുന്നു.

Also Read: Black Pepper Benefits: നിങ്ങൾ ഉപയോഗിക്കുന്നത് വ്യാജ കുരുമുളകാണോ? എങ്ങനെ പരിശോധിക്കാം, അതിന്റെ ഗുണങ്ങൾ

മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ (Nutrients found in pomegranate)

മാതളനാരങ്ങയിൽ നാരുകൾ, വിറ്റാമിനുകളായ കെ, സി, ബി, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. മാതളനാരങ്ങ വിത്തുകൾ കഴിക്കാൻ മാത്രമല്ല, അതിന്റെ നീര് വേർതിരിച്ചെടുക്കാനും കഴിയും.

മാതളനാരങ്ങയുടെ ഗുണങ്ങൾ  (Benefits of consuming pomegranate)

1. ഗർഭിണിയായ സ്ത്രീക്ക് പ്രയോജനകരമാണ് (Beneficial for Pregnant Woman)

മാതളനാരങ്ങ കഴിക്കുന്നത് ഗർഭിണികൾക്ക് വളരെ ഗുണകരമാണ്. ഇതുമൂലം രക്തത്തിന്റെ കുറവുണ്ടാകില്ല.   മാത്രമല്ല ഇത് ശരീരത്തിലെ ജലത്തിന്റെ അളവും നിലനിർത്തുന്നു. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ, വിറ്റാമിനുകൾ, ഫ്ലൂറിക് ആസിഡ് എന്നിവ ഗർഭിണികളുടെ ഗർഭപാത്രത്തിൽ വളരുന്ന കുട്ടിക്ക് വളരെ പ്രയോജനകരമാണ്.

Also Read: Olive Oil Benefits: ഒലിവ് ഓയില്‍ ദിവസവും മുഖത്ത് പുരട്ടിയാല്‍ കാണാം മാജിക്...!!

2. വിളർച്ചയിൽ ഗുണം ചെയ്യും (Beneficial in anemia)

വിളർച്ച, മഞ്ഞപ്പിത്തം, രക്തക്കുറവ് തുടങ്ങിയ രോഗങ്ങളുള്ള ആളുകൾ മാതളനാരങ്ങ കഴിക്കണം. മാതളനാരങ്ങയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട് ഇത് രക്തത്തിന്റെ അഭാവം ഇല്ലാതാക്കുന്നു.

3. ഹൃദ്രോഗത്തിൽ ഗുണം ചെയ്യും (Beneficial in heart disease)

നാരുകളുടെ അളവ് മാതളനാരങ്ങയിൽ കാണപ്പെടുന്നു.  ഇതിനൊപ്പം ശരീരത്തിലെ ജലത്തിന്റെ അഭാവം നികത്താനും ഇത് പ്രവർത്തിക്കുന്നു. ഹൃദ്രോഗമുള്ളവരോട് മാതളനാരങ്ങ കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്.

Also Read: വെള്ളക്കെട്ടിനിടയിലും താലികെട്ട്; വൈറലായി ആലപ്പുഴയിലെ നവദമ്പതിമാർ 

4. പുരുഷന്മാർക്ക് പ്രയോജനകരമാണ് (Beneficial for Men)

ശാരീരിക ബലഹീനത, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളുള്ള പുരുഷന്മാർക്ക് മാതളനാരങ്ങ കഴിക്കുന്നത് വളരെ പ്രയോജനകരമാണ്. ഇത് പുരുഷത്വം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു മാതളനാരങ്ങ പുരുഷന്മാർ കഴിക്കണം.

5. പുതിയ കോശങ്ങളുടെ രൂപീകരണത്തിൽ (In the formation of new cells)

ചർമ്മത്തിന്റെ മുകളിലെ പാളി സംരക്ഷിക്കാൻ മാതളനാരങ്ങ പ്രവർത്തിക്കുന്നു. ഇതിനൊപ്പം കോശങ്ങളുടെ രൂപീകരണത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒപ്പം ഇത് മുഖത്തിന് തിളക്കവും നൽകുന്നു.

Also Read: Mahindra യുടെ ഈ വാഹനങ്ങൾക്ക് 81,500 രൂപ വരെ കിഴിവ്, അറിയേണ്ടതെല്ലാം

 

മാതളനാരങ്ങ കഴിക്കാൻ ഏത് സമയം കഴിക്കണം (what time to eat pomegranate)

പൊതുവേ രാവിലെ ഏതെങ്കിലും പഴം (Fruits) കഴിക്കുന്നത് നല്ലതാണ്. രാവിലെ ഉണർന്നതിനു ശേഷം പ്രഭാത ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിനൊപ്പം അനാർ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News