Pet Dogs Diet : ഈ ഭക്ഷണങ്ങൾ നിങ്ങളുടെ അരുമകൾ കഴിക്കാതെ ശ്രദ്ധിക്കുക; അല്ലെങ്കിൽ അപകടമാണ്

Pets Toxic Foods : ചോക്ലേറ്റ് തുടങ്ങിയവ വളർത്തുനായകൾക്ക് വളരെ പ്രിയമാണ്. എന്നാൽ അവ നൽകുന്നത് നായക്കുട്ടികളുടെ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 09:24 PM IST
  • നായകൾക്ക് ഏത് ഭക്ഷണങ്ങളാണ് നൽകാവുന്നത്?
  • നായകൾക്ക് ക്രീം പോലെ വളരെ ഇഷ്ടമുള്ള ഭക്ഷണപദാർഥമാണ് ചോക്ലേറ്റ്
  • നായകൾ ഒരിക്കലും മദ്യം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം
Pet Dogs Diet : ഈ ഭക്ഷണങ്ങൾ നിങ്ങളുടെ അരുമകൾ കഴിക്കാതെ ശ്രദ്ധിക്കുക; അല്ലെങ്കിൽ അപകടമാണ്

വളർത്തുമൃഗങ്ങൾ അരുമയായി സ്നേഹിക്കുന്നവർ അവരുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധയാണ് കണിക്കുക. എന്നാൽ മിക്കവർക്കും അവർക്ക് നൽകേണ്ട ഭക്ഷണത്തെ കുറിച്ച് സംശയങ്ങൾ ഉണ്ടാകും. അവർക്ക് ഏത് ഭക്ഷണം നൽകാം അല്ലെങ്കിൽ എന്ത് നൽകരുത് എന്നും എപ്പോഴും സംശയമുള്ളവാക്കുന്നതാണ്. വളർത്തു മൃഗങ്ങളായി ഭൂരിഭാഗം പേരും വീട്ടിൽ വളർത്തുന്നത് നായകളെയാണ്. അവയ്ക്ക് ചോക്ലേറ്റ് കൊടുക്കാൻ പാടില്ലെന്ന് മിക്കവർക്കും അറിയാം. എന്നാൽ അതുപോലെ തന്നെ നമ്മൾ സാധാരണയായി കഴിക്കുന്ന പല ഭക്ഷണങ്ങളൂം നായകൾക്ക് കൊടുക്കാൻ പാടില്ലെന്ന് പലർക്കും അറിയില്ല. അതിനാൽ നായകൾ അരുമയായിട്ടുള്ളവർ അവർക്ക് ഏത് ഭക്ഷണങ്ങളാണ് നൽകാവുന്നതെന്നും കൊടുക്കാൻ പാടില്ലാത്തതുമായ ഏതെല്ലാമണെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. 

ചോക്ലേറ്റ്

നേരത്തെ പറഞ്ഞത് പോലെ മിക്കവർക്കും അറിയാവുന്നതാണ് നായകൾക്ക് ചോക്ലേറ്റ് കൊടുക്കാൻ പാടില്ല. നായകൾക്ക് ക്രീം പോലെ വളരെ ഇഷ്ടമുള്ള ഭക്ഷണപദാർഥമാണ് ചോക്ലേറ്റ്. പക്ഷെ ചോക്ലേറ്റിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. നായകളിൽ മെറ്റബോളിക് പ്രവർത്തനങ്ങളെ ഇത് ബാധിക്കും. ഡാർക്ക് ചോക്ലേറ്റാണെങ്കിലും അതിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് കഴിക്കുന്നത് നായകളിൽ ഉദരപ്രശനങ്ങള്ക്കും, ഹൃദ്രോഗങ്ങൾക്കും വഴിവെക്കും. ഇത് നായകളെ മരണത്തിലേക്ക് നയിക്കും

കഫീൻ

കഫീൻ വിഷാംശ നിറഞ്ഞ് പദാർഥമല്ല. എന്നാൽ അമിതമായ കഫീൻ നായകളിലെ ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. മനുഷ്യനിൽ കഫീൻ ഉത്തേജനത്തിനായി സഹായിക്കും. എന്നാൽ നായകൾ ഇത് ഭക്ഷിച്ചാൽ പ്രസരിപ്പുള്ളവരായി പെരുമാറും. അത് അവയിൽ വിറയലും ചെറിയ ചില ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാക്കും.

ALSO READ : Weight Loss: പ്രായം മുപ്പത് പിന്നിട്ടോ? സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാൻ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കൃത്രിമ മധുരം

ച്യൂയിംഗ് ഗം, ഷുഗർ ഫ്രീ പീനട്ട് ബട്ടർ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയിൽ എല്ലാം കാണുന്ന ഒരു കൃത്രിമ മധുര പദാർഥമാണ് സൈലിറ്റോൾ. ഹാർഡ് വുഡ് മരങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന പദാർഥമാണ് സൈലിറ്റോൾ. ഇത് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മനുഷ്യർക്ക് തന്നെ വയറിളക്കം, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്‍നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ നായകൾക്ക് ഇത് വിഷത്തിന് തുല്യമാണ്. അത് നായകൾ ചത്തുപോകാൻ കാരണമാകും. അതിനാൽ അബദ്ധത്തിൽ പോലും നായകൾ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മദ്യം 

നായകൾ ഒരിക്കലും മദ്യം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നായകളിൽ മദ്യം ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും.  നായകൾക്ക് ശുദ്ധമായ വെള്ളം നൽകുന്നതാണ് നല്ലത്.

അവകാഡോ 

അവകാഡോ പഴം നായകൾ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. എന്നാൽ അവയുടെ തൊലിയും ഇലകളൂം കുരുവും നായകൾ കഴിക്കാൻ പാടില്ല.  അവകാഡോയുടെ തൊലിയിലും ഇലകളിലും പെർസിൻ അടങ്ങിയിട്ടുണ്ട്. അത് ഛർദ്ദിലിനും വയറിളക്കത്തിനും കാരണമാകും.

ജങ്ക് ഫുഡ് 

ജങ്ക് ഫുഡ് കഴിക്കുന്നത് മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് നായകൾക്കും ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. നായകൾ കൊഴുപ്പ്  കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും പാൻക്രിയാറ്റിസീനും കാരണമാകും. 

വെളുത്തുള്ളിയും ഉള്ളിയും 

മിക്ക ഭക്ഷണങ്ങളിലും ആളുകൾ  വെളുത്തുള്ളിയും ഉള്ളിയും  ചേർക്കാറുണ്ട്. എന്നാൽ ഇവ രണ്ടും വേവിച്ചും അല്ലാതെയും കഴിക്കുന്നത് നായകളുടെ റെഡ് ബ്ലഡ് സെല്ലുകൾ നശിക്കാൻ കാരണമാകുകയും അത് അനീമിയക്ക് കാരണമാകുകയും ചെയ്യും.

മുന്തിരി 

നായകൾ  മുന്തിരി കഴിക്കുന്നത് വളരെയധികം അപകടമാണ്. അത് പലപ്പോഴും കിഡ്നിയുടെ പ്രവർത്തനത്തെയും മരണത്തിനും കാരണമാകും.

പാൽ 

നായകൾക്ക് പാലുത്പന്നങ്ങൾ ദഹിപ്പിക്കാനുള്ള കഴിവില്ല. അതിനാൽ തന്നെ നായകൾ പാലുത്‌പന്നങ്ങൾ കഴിച്ചാൽ ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News