Teeth Health: നാം ഏറെ പ്രാധാന്യം ഒന്നാണ് മുഖസൗന്ദര്യം. ചര്‍മ്മകാന്തി മാത്രമല്ല, പല്ലിന്‍റെ ഭംഗിയും മുഖ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. മുഖസൗന്ദര്യം നിലനിർത്തുന്നതിൽ പല്ലുകൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്.
എന്നാൽ, ഭംഗിയില്ലാത്ത നിര തെറ്റിയ പല്ലുകള്‍, മഞ്ഞ നിറമുള്ള പല്ലുകള്‍ എന്നിവ മുഖസൗന്ദര്യത്തിന് കോട്ടം വരുത്തും. കൂടാതെ, ഇത്തരം പല്ലുകള്‍ പലരുടെയും ആത്മവിശ്വാസം നശിപ്പിക്കാനും കാരണമാകും. അതിനാല്‍, ദന്ത പരിപാലനം വളരെ അവശ്യവും ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടതുമായ ഒന്നാണ്.
Also Read: Workout and Water Intake: വ്യായാമവും വെള്ളവും, ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം
നിര തെറ്റിയ പല്ലുകള്‍
നിര തെറ്റിയ പല്ലുകള്‍ക്ക് പരിഹാരം ഒരു ദന്ത വിദഗ്ധന്‍ ഭംഗിയായി നടത്തിത്തരും. അതിന് ചിലപ്പോള്‍ മാസങ്ങളോ, വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം, എങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മഞ്ഞ നിറമുള്ള പല്ലുകള്‍
ഒരു വ്യക്തിയ്ക്ക് മഞ്ഞ നിറമുള്ള പല്ലുകള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ പലതാണ്. അതിന് ഒന്നാമത്തെ കാരണം ജനിതകമാണ്. പല്ലിന്‍റെ നിറം ജനിതക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മാതാപിതാക്കളുടെ പല്ലുകൾ മഞ്ഞ നിറമുള്ളതാണ് എങ്കില്‍ കുട്ടികള്‍ക്കും സമാനമായ നിറമുള്ള പല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയപ്പെടുന്നു.
രണ്ടാമതായി നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ പല്ലിന്‍റെ നിറത്തെ ബാധിക്കും. പല നിറങ്ങളിലുള്ള മിഠായികൾ, കെച്ചപ്പ്, മസാല നിറഞ്ഞ കറി വിഭവങ്ങൾ എന്നിവ അധികം കഴിയ്ക്കുന്നത് പല്ലുകളിൽ കറ പിടിപ്പിക്കുന്നതിന് കാരണമാകുന്നു. മിക്കപ്പോഴും ഇവ പല്ലിന്‍റെ ഇനാമലിന് കേടു വരുത്തുകയും നിറം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, കാപ്പിയും ചായയും അമിതമായി കഴിക്കുന്നവരിൽ പല്ലിന്‍റെ നിറം മഞ്ഞയായി മാറാന്‍ സാധ്യത ഏറെയാണ്.
അസിഡിറ്റി സ്വഭാവം കൂടുതലുള്ള സോഡ, ജ്യൂസുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, വൈൻ എന്നിവയൊക്കെ പല്ലുകളിലെ ഇനാമലിന് കേടു വരുത്തുകയും പല്ലിന്‍റെ സ്വാഭാവിക നിറം ഇല്ലാതാക്കുകയും ചെയ്യുന്നു.
മഞ്ഞപ്പല്ലുകള്‍ മൂലം വിഷമിക്കുന്നവര്‍ക്ക് ഈ നുറുങ്ങുകള്‍ പരീക്ഷിക്കാം
1. പഴത്തൊലി ഉപയോഗിച്ച് പല്ല് വെളുപ്പിക്കാം. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ മാത്രം മതി, പല്ലുകള്‍ പൂ പോലെ വെട്ടിത്തിളങ്ങും.
2. ഒലീവ് ഓയിലും ബദാം ഓയിലും ചേര്‍ത്ത മിശ്രിതം പല്ലില്‍ തേക്കുന്നത് വളരെ നല്ലതാണ്. ഇത് പല്ലിന്‍റെ മഞ്ഞ നിറം കുറയ്ക്കാന്‍ സഹായകമാണ്.
3. പല്ലിന്‍റെ മഞ്ഞ നിറം മാറ്റാന്‍ കാരറ്റ് നല്ലതാണ്. അതായത് ഇടയ്ക്കിടെ പച്ച കാരറ്റ് ചവയ്ക്കുന്നത് പല്ലിന്‍റെ മഞ്ഞ നിറം കുറയ്ക്കാന്‍ സഹായകമാണ്. അതുപോലെ പല്ലിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കും.
4. നന്നായി പഴുത്ത സ്‌ട്രോബറി പല്ലിന് തിളക്കം നല്‍കും. സ്‌ട്രോബറി പേസ്റ്റാക്കി പല്ലില്‍ പുരട്ടി അഞ്ചു മിനിറ്റിനുശേഷം കഴുകി കളയുക. അല്ലെങ്കില്‍ നന്നായി ചവച്ചരച്ച് കഴിയ്ക്കുന്നതും നല്ലതാണ്.
5. നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നതും പല്ലുകള്‍ തിളങ്ങാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...