Optical Illusion: ചിത്രത്തിലെ മൂന്നാമത്തെ മൃഗത്തെ കണ്ടെത്താമോ? ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതിൽ വിജയിച്ചത്

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ കാണിച്ച് നിരവധി ചോദ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇവയ്ക്കെല്ലാം ഉത്തരം നൽകാൻ നമുക്ക് കഴിയും. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 07:35 PM IST
  • ഒരാളുടെ വ്യക്തിത്വവും ഐക്യൂ ലെവലും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും.
  • എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ അത്തരത്തിൽ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല.
  • ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും.
Optical Illusion: ചിത്രത്തിലെ മൂന്നാമത്തെ മൃഗത്തെ കണ്ടെത്താമോ? ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതിൽ വിജയിച്ചത്

കാഴ്ചക്കാരിൽ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്യൂഷൻ ചിത്രം എന്ന് പറയുന്നത്. ഇത്തരം ചിത്രങ്ങളെ നമ്മൾ കാണുന്ന രീതിയാണ് അതിൽ നാം എന്തൊക്കെ കാണുന്നു എന്ന് വ്യക്തമാക്കുന്നത്. ഒരേയൊരു ചിത്രത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണ്ടതായി വരും. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ കാണിച്ച് നിരവധി ചോദ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇവയ്ക്കെല്ലാം ഉത്തരം നൽകാൻ നമുക്ക് കഴിയും. ആ ചിത്രത്തെ ശ്രദ്ധാപൂർവം നിരീക്ഷിക്കുക എന്ന ഒറ്റ കാര്യം മാത്രം നമ്മൾ ചെയ്താൽ മതിയാകും. 

ഒരാളുടെ വ്യക്തിത്വവും ഐക്യൂ ലെവലും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ അത്തരത്തിൽ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും. ബ്രെയിനിന് ഒരു വ്യായാമം നൽകുന്നതിന് വേണ്ടി മാത്രമുള്ള ചിത്രങ്ങൾ.

Also Read: Optical Illusion: കൂണുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന എലിയെ 15 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

 ഇവിടെ നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ അറിയാനും നിങ്ങളുടെ IQ ലെവൽ പരിശോധിക്കാനും താൽപ്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഈ ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. ഈ ഒരു ചിത്രത്തിൽ നിങ്ങൾ എന്തൊക്കെ കാണുന്നുണ്ട്? കടൽ, ഡോൾഫിൻ, മത്സ്യം, കപ്പൽ എന്നിവയായിരിക്കും നിങ്ങൾ കാണുന്നത് അല്ലേ? എന്നാൽ ഇതിൽ ഒരു മൃ​ഗം കൂടിയുണ്ട്, അതിനെ കണ്ടെത്താമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. "ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഈ ചിത്രത്തിലെ മൂന്നാമത്തെ മൃഗത്തെ കണ്ടെത്താൻ കഴിയൂ" എന്നാണ് പറയപ്പെടുന്നത്. 

ചിത്രം ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കിക്കേ...മത്സ്യത്തെ തിന്നുന്ന ഡോൾഫിൻ ആണ് ചിത്രത്തിൽ. ഇവ രണ്ടുമല്ലാതെ മറ്റൊന്ന് കൂടിയുണ്ടെന്നാണ് പറയുന്നത്. ഉത്തരം കിട്ടിയോ? ഇല്ലെങ്കിൽ ചെറിയൊരു സൂചന തരാം മുകളിൽ പറഞ്ഞത് പോലെ മൂന്നാമതായി കാണുന്നത് ഒരു മൃ​ഗത്തെ അല്ല. മറിച്ച് മറ്റൊന്നിനെയാണ്. ഇനിയൊന്നു കൂടി ചിത്രം നിരീക്ഷിക്കൂ. ഇപ്പോഴും കണ്ടില്ലെങ്കിൽ ഉത്തരം താഴെ കൊടുക്കുന്നു.

ഇവിടെ മൂന്നാമതായി ഒരു മൃ​ഗത്തെയല്ല ഒരു കൂട്ടം പക്ഷികളെയാണ് കാണാൻ സാധിക്കുന്നത്. അത് എങ്ങനെയെന്നല്ലേ? നിങ്ങളുടെ ഫോൺ ഒന്ന് തലകീഴായി പിടിച്ചേ... ഇപ്പോൾ സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന പക്ഷികളുടെ കൂട്ടത്തെ കാണാൻ കഴിഞ്ഞില്ലേ. ഡോൾഫിൻ വാലിട്ട് അടിക്കുമ്പോൾ വെള്ളം തെറിക്കുന്നതാണ് അതെന്ന് തോന്നാം. പക്ഷേ ചിത്രം ഒന്ന് തിരിച്ച് പിടിച്ച് നോക്കിയാൽ പറക്കുന്ന പക്ഷികളെ കാണാൻ കഴിയും. ഇപ്പോൾ കിട്ടിയില്ലേ, മൂന്നാമതായി ആ ചിത്രത്തിലുള്ളത് എന്താണെന്ന്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News