Optical Illusion: കൂണുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന എലിയെ 15 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

ഒരാളുടെ വ്യക്തിത്വവും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും എന്നാണ് പല പ്രശസ്ത മനശാസ്ത്രജ്ഞരും പറയുന്നത്. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ നിങ്ങളുടെ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 12:51 PM IST
  • ഇവിടെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ പല നിറങ്ങളിലും ആകൃതിയിലുമുള്ള നിറയെ കൂണുകൾ കാണാം.
  • ഈ കൂണുകൾക്കിടയിൽ ഒരു എലി ഒളിഞ്ഞിരിപ്പുണ്ട്.
  • 15 സെക്കൻഡിനുള്ളിൽ അതിനെ കണ്ടെത്തുക എന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി.
Optical Illusion: കൂണുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന എലിയെ 15 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

കാണുന്നവരിൽ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ എന്ന് വിളിക്കുന്നത്. വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും ഇതിനെ പറയും. ഇത്തരം ചിത്രത്തിൽ നമ്മൾ ആദ്യം ഒരു കാര്യം കാണുന്നു. എന്നാൽ പിന്നീട് ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ മറ്റ് പല കാര്യങ്ങൾ ആ ഒറ്റ ചിത്രത്തിൽ നിന്ന് നമുക്ക് കണ്ടെത്താനാകും. നമ്മൾ ചിത്രത്തിനെ കാണുന്ന രീതിയിലൂടെയായിരിക്കും അതിൽ നമ്മൾ കണ്ടെത്തുന്ന കാര്യങ്ങളും. ഒറ്റ ചിത്രത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണ്ടതായി വരും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശം ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി അങ്ങനെ പലരീതിയിൽ ശ്രദ്ധിച്ച് കഴിഞ്ഞാൽ നമുക്ക് ഈ ചിത്രവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും.  

ഒരാളുടെ വ്യക്തിത്വവും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും എന്നാണ് പല പ്രശസ്ത മനശാസ്ത്രജ്ഞരും പറയുന്നത്. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ നിങ്ങളുടെ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും. ബ്രെയിനിന് ഒരു വ്യായാമം നൽകുന്നതിന് വേണ്ടി മാത്രമുള്ള ചിത്രങ്ങൾ. 

ഇവിടെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ പല നിറങ്ങളിലും ആകൃതിയിലുമുള്ള നിറയെ കൂണുകൾ കാണാം. ഈ കൂണുകൾക്കിടയിൽ ഒരു എലി ഒളിഞ്ഞിരിപ്പുണ്ട്. 15 സെക്കൻഡിനുള്ളിൽ അതിനെ കണ്ടെത്തുക എന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലുമുള്ള ഈ കൂണുകൾക്കിടയിൽ നിന്ന് എലിയെ കണ്ടെത്തുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. പക്ഷേ 20 സെക്കൻഡിനുള്ളിലും 17 സെക്കൻഡിലും വരെ ആളുകൾ ഇതിനുത്തരം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചിത്രം ഒന്നുകൂടി നോക്കൂ. 

Also Read: Optical Illusion : ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട്; ഒറ്റനോട്ടത്തിൽ കണ്ടെത്താമോ?

 

എലിയെ കണ്ടെത്തുന്നതിനായി ചില സൂചനകൾ തരാം. എലിയുടെ മുഴുവൻ ശരീരവും ചിത്രത്തിൽ കാണിക്കുന്നില്ല. ചിത്രത്തിന്റെ ഇടത് വശത്തായി ഓറഞ്ച് നിറത്തിലുള്ള കൂണിന് പിന്നിലായിട്ടാണ് എലിയുള്ളത്. ഇപ്പോൾ നിങ്ങൾ കണ്ടെത്തിയില്ലേ, കൂണിന് പിന്നിൽ നിന്ന് എത്തി നോക്കുന്ന എലിയെ? കണ്ടെത്തിയില്ലെങ്കിൽ ഇനി അധികം സമയം കളയണ്ട. ചോ​ദ്യത്തിനുള്ള ഉത്തരം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലുണ്ട്.  

ചുവടെയുള്ള ചിത്രം നോക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News