ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.
ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.
ചില ചിത്രങ്ങളിൽ നമ്മൾ എത്ര പരിശ്രമിച്ചാലും ചില കാര്യങ്ങൾ കണ്ടെത്താനും സാധിക്കില്ല. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുന്നത്. ഒരു കാടിന്റെ ചിത്രമാണിത്. ഈ ചിത്രത്തിൽ നിന്ന് ഒരു കരടിയെ കണ്ടെത്താൻ വളരെ കഷ്ടപ്പെട്ട് ശ്രമിക്കുകയാണ് ആളുകൾ. നിങ്ങളും ശ്രമിച്ച് നോക്കൂ.
ഈ ചിത്രത്തിൽ, ഒരു കരടി കാട്ടിൽ മറഞ്ഞിരിക്കുന്നു. കരടിയെ കണ്ടെത്താൻ നിങ്ങൾക്ക് 5 സെക്കൻഡ് സമയമുണ്ട്. അസാധാരണമായ നിരീക്ഷണ കഴിവുള്ള വ്യക്തികൾക്ക് സമയപരിധിക്കുള്ളിൽ കരടിയെ കണ്ടെത്താനാകും. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിന്ന് ഒറ്റനോട്ടത്തിൽ കരടിയെ തിരിച്ചറിയാൻ പ്രയാസമാണ്. ഈ ചിത്രത്തിൽ നിങ്ങൾ കരടിയെ കണ്ടെത്തിയോ? കരടിയെപ്പോലെ തോന്നിക്കുന്ന എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? കണ്ടെത്താൻ കഴിയാത്തവർക്കായി കരടിയെ അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു.
സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്. പലതും പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ ഇന്റലിജൻസ് ലെവൽ പരിശോധിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ. ഇവ പരിഹരിക്കുകയെന്ന വെല്ലുവിളി പലർക്കും ഇഷ്ടമാണ്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്.
ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...