Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കും

Optical Illusion Personality Test  : ഡോ റെബേക്ക സ്പെൽമാൻ എന്ന സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ടെസ്റ്റിനായി ഈ ചിത്രം ഒരുക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 02:46 PM IST
  • നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.
  • നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും, വ്യക്തിത്വവും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.
  • ഡോ റെബേക്ക സ്പെൽമാൻ എന്ന സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ടെസ്റ്റിനായി ഈ ചിത്രം ഒരുക്കിയത്.
 Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കും

നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. വിവിധ തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. നിങ്ങളുടെ വ്യക്തിത്വം മനസിലാക്കാനും ഇത്തരം ചിത്രങ്ങൾ നിങ്ങളെ സഹായിക്കും.

 നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും, വ്യക്തിത്വവും  ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും

ഫണ്ടിങ് സർക്കിൾ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരുക്കിയ ഒരു ചിത്രമാണിത്. ഡോ റെബേക്ക സ്പെൽമാൻ എന്ന സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ടെസ്റ്റിനായി ഈ ചിത്രം ഒരുക്കിയത്. 

ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ

Optical Illusion

ഈ ചിത്രത്തിലേക്ക് നോക്കിയപ്പോൾ നിങ്ങൾ എന്താണ് കണ്ടത്? ഒരു കറുത്ത തുണി മാത്രമാണോ? അതോ മറ്റെന്തെങ്കിലും കൂടി നിങ്ങൾ ഈ ചിത്രത്തിൽ കണ്ടോ? ചിലർ ഒരു കറുത്ത തുണി കണ്ടിരിക്കാം. മറ്റ് ചിലർ മറ്റെന്തെങ്കിലുമാകാം കണ്ടത്. നിങ്ങളുടെ വ്യക്തിത്വത്തിലേയും, നിങ്ങൾ ഒരു ചിത്രം കാണുന്ന രീതിയുടെയും നിങ്ങളുടെ കാഴ്ചപ്പാടിന്റെയും ഒക്കെ വ്യത്യാസം കൊണ്ട് വിവിധ ആളുകൾ വിവിധ രീതികളിൽ ഈ ചിത്രം കാണും.

നിങ്ങൾ ഒരു കറുത്ത തുണിയാണ് കണ്ടതെങ്കിൽ 

നിങ്ങൾ ഒരു കറുത്ത സിൽക്ക് തുണിയാണ് ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ ഒരു പ്രശ്‍നത്തിന്റെ അന്തിമ ഫലത്തെ കുറിച്ച് ചിന്തിക്കുന്നവരാണ്. ചെറിയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ഇത്തരം ആളുകൾ വിഷമിക്കാറില്ല. അപ്പോൾ തോന്നുന്ന രീതിയിൽ പ്രശ്‍നങ്ങൾ കൈകാര്യം ചെയ്യാനാണ് ഇവർ ശ്രമിക്കാറുള്ളത്. ഇവർ ഒരു കാര്യവും മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല.

നിങ്ങൾ ഒരു പട്ടിയുടെ  മുഖമാണ് കണ്ടതെങ്കിൽ 

നിങ്ങൾ ഒരു പട്ടിയുടെ  മുഖമാണ് ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ ഒരു നേതൃത്വ മനോഭാവമുള്ള വ്യക്തിയാണ്. നിങ്ങൾ വളരെ ബുദ്ധിമാന്മാരും, വൈകാരികമായി ചിന്തിക്കുന്നവരുമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News