Optical Illusion: നിങ്ങൾ ഒരു ജീനിയസാണോ? പൂച്ചകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കരടിയെ കണ്ടെത്തൂ...

Optical illusion Test: ഒപ്റ്റിക്കൽ ഇല്യൂഷനുകളെ ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് വിധത്തിൽ തരംതിരിച്ചിരിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 02:41 PM IST
  • ചിത്രത്തിൽ, ഒരു കൂട്ടം പൂച്ചകളെ കാണാം
  • ഈ പൂച്ചകൾക്കിടയിൽ ഒരു കരടി ഒളിച്ചിരിപ്പുണ്ട്
  • പൂച്ചകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി
Optical Illusion: നിങ്ങൾ ഒരു ജീനിയസാണോ? പൂച്ചകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കരടിയെ കണ്ടെത്തൂ...

ന്യൂഡൽഹി: നിങ്ങളുടെ ധാരണകളെ വെല്ലുവിളിക്കുകയും നിങ്ങളുടെ നിരീക്ഷണ വൈദഗ്ദ്ധ്യം പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. ഒപ്റ്റിക്കൽ ഇല്യൂഷനുകളെ മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു. ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകളെ തരം തിരിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ പരിഹരിക്കുന്നത് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമുള്ള കാര്യമാണ്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ പരീക്ഷിക്കുന്നത് ഭൂരിഭാഗം ആളുകളും ആസ്വദിക്കുന്നുണ്ട്.

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പരിഹരിക്കാൻ സാധിക്കുമോയെന്ന് ശ്രമിച്ചുനോക്കൂ. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ, ഒരു കൂട്ടം പൂച്ചകളെ കാണാം. പൂച്ചകൾക്കിടയിൽ ഒരു കരടി ഒളിച്ചിരിപ്പുണ്ട്. ഈ പൂച്ചകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി.

10 സെക്കൻഡാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് പരിഹരിക്കുന്നതിന് നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ കരടിയെ കണ്ടെത്തൂ. ഈ ചിത്രത്തിൽ കരടി പൂച്ചകളുമായി ഇഴുകിച്ചേർന്നിരിക്കുന്നതിനാൽ, ഒറ്റനോട്ടത്തിൽ കരടിയെ കണ്ടെത്തുന്നത് അസാധ്യമാണ്. ഒരുപോലെയുള്ള കണ്ണടകളും ടൈയും ധരിച്ചിരിക്കുന്നതിനാൽ പൂച്ചകളെയും കരടിയെയും തിരിച്ചറിയുക കുറച്ച് പ്രയാസമാണ്. എന്നാൽ, മികച്ച നിരീക്ഷണപാടവമുള്ളവർക്ക് കരടിയെ എളുപ്പത്തിൽ കണ്ടെത്താം.

സ്കീസോഫ്രീനിയ പോലുള്ള ചില മാനസിക വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്.  കരടിയെ കണ്ടെത്താൻ സാധിക്കാത്തവർ താഴെയുള്ള ചിത്രം പരിശോധിക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News