Optical Illusion : നിങ്ങൾ ബുദ്ധിമാനാണെങ്കിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന വാക്ക് 5 സെക്കന്റിൽ കണ്ടെത്തൂ

Optical Illusion Genius Test :  വെള്ളയും കറുപ്പും നിറത്തിൽ ചെക്ക് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വാക്ക് ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.  നിങ്ങൾ അതി ബുദ്ധിമാൻ ആണെങ്കിൽ മാത്രമേ ഈ വാക്ക് കണ്ടെത്താൻ കഴിയൂ.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 02:47 PM IST
  • ഫോട്ടോകൾ മുതൽ ആർട്ടിസ്റ്റുകൾ വരച്ച ചിത്രങ്ങളിൽ വരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പോലും കണ്ടെത്താൻ കഴിയാത്ത വസ്തുക്കൾ ഒളിച്ചിരിപ്പുണ്ടാകും.
  • വെള്ളയും കറുപ്പും നിറത്തിൽ ചെക്ക് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വാക്ക് ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.
  • നിങ്ങൾ അതി ബുദ്ധിമാൻ ആണെങ്കിൽ മാത്രമേ ഈ വാക്ക് കണ്ടെത്താൻ കഴിയൂ.
Optical Illusion : നിങ്ങൾ ബുദ്ധിമാനാണെങ്കിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന വാക്ക് 5 സെക്കന്റിൽ കണ്ടെത്തൂ

നിങ്ങളുടെ ബുദ്ധികൂർമ്മത വർധിപ്പിക്കാനുള്ള ഏറ്റവും രസകരമായ വഴിയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഫോട്ടോകൾ മുതൽ ആർട്ടിസ്റ്റുകൾ വരച്ച ചിത്രങ്ങളിൽ വരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പോലും കണ്ടെത്താൻ കഴിയാത്ത വസ്തുക്കൾ ഒളിച്ചിരിപ്പുണ്ടാകും. പലപ്പോഴും മാനസികാരോഗ്യ വിദഗ്തൻമാരും ഇത്തരം ചിത്രങ്ങൾ രോഗികളെ പൂർണമായും മനസിലാക്കാൻ ഉപയോഗിക്കാറുണ്ട്.ചില ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്താൻ സഹായിക്കുമെങ്കിൽ,  മറ്റ് ചിത്രങ്ങൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിയും പരീക്ഷിക്കാൻ സഹായിക്കും.  കാണുന്ന കാര്യങ്ങൾ തലച്ചോറിൽ തെറ്റായ ധാരണകൾ നൽകുന്നത് കൊണ്ടാണ് ഇല്ല്യൂഷനുകൾ ഉണ്ടാകാറുള്ളത്. 

ഇപ്പോൾ ഫേസ്‌ബുക്കിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. വെള്ളയും കറുപ്പും നിറത്തിൽ ചെക്ക് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വാക്ക് ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. നിങ്ങൾ അതി ബുദ്ധിമാൻ ആണെങ്കിൽ മാത്രമേ ഈ വാക്ക് കണ്ടെത്താൻ കഴിയൂ. ഇത് കണ്ടെത്താൻ നിങ്ങൾക്ക് ഉള്ള സമയം 5 സെക്കന്റുകൾ മാത്രമാണ്. ഈ സമയത്തിനുള്ള ഈ വാക്ക് കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion: അധ്യാപകന്റെ കളഞ്ഞുപോയ കണ്ണട 11 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

 ഏതാണ് ആ വാക്ക് 

റോക്ക് എന്ന വാക്കാണ് ഈ ചിത്രത്തിൽ ഒളിപ്പിച്ചിട്ടുള്ളത്.

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News