Optical Illusion: അധ്യാപകന്റെ കളഞ്ഞുപോയ കണ്ണട 11 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

Optical illusion image: ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം. മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ് ചിത്രങ്ങളും ദൃശ്യങ്ങളും

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 12:16 PM IST
  • ഈ ചിത്രത്തിൽ ഒരു അധ്യാപകൻ ക്ലാസെടുക്കുന്നത് കാണാൻ സാധിക്കും
  • ക്ലാസിലെ വികൃതികളായ കുട്ടികൾ ക്ലാസ് മുറി അലങ്കോലപ്പെടുത്തിയിരിക്കുകയാണ്
  • ഇതിൽ അധ്യാപകന്റെ കണ്ണടയും കിടക്കുന്നുണ്ട്
  • ഈ ചിത്രത്തിൽ നിന്ന് കണ്ണട കണ്ടെത്തുകയെന്നതാണ് ഈ പസിലിലെ വെല്ലുവിളി
Optical Illusion: അധ്യാപകന്റെ കളഞ്ഞുപോയ കണ്ണട 11 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ: മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ വലിയ തരം​ഗമാണ് സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ താത്പര്യപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം.

മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ് ചിത്രങ്ങളും ദൃശ്യങ്ങളും. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നുണ്ട്. നിങ്ങൾ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ പരിഹരിക്കുന്നത് ആസ്വദിക്കുന്ന ആളാണോ? എന്നാൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഈ ചിത്രത്തിൽ ഒരു അധ്യാപകൻ ക്ലാസെടുക്കുന്നത് കാണാൻ സാധിക്കും. ക്ലാസിലെ വികൃതികളായ കുട്ടികൾ ക്ലാസ് മുറി അലങ്കോലപ്പെടുത്തിയിരിക്കുകയാണ്. ഇതിൽ അധ്യാപകന്റെ കണ്ണടയും കിടക്കുന്നുണ്ട്. ഈ ചിത്രത്തിൽ നിന്ന് 11 സെക്കൻഡുകൾക്കുള്ളിൽ കണ്ണട കണ്ടെത്തുകയെന്നതാണ് ഈ പസിലിലെ വെല്ലുവിളി.

ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുകയെന്നതും നിങ്ങളുടെ ധാരണയുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുകയെന്നതുമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദ​ഗ്ധ്യത്തെ വെളിപ്പെടുത്തുന്നതാണ്. ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങൾ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നടത്തുന്നു. ചിത്രത്തിലെ കണ്ണട കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചോ? ഇല്ലെങ്കിൽ താഴെയുള്ള ചിത്രം പരിശോധിക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News