Optical Illusion: ചായ ഉണ്ടാക്കാൻ ആവശ്യമായ 5 വസ്തുക്കൾ ഈ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്, ഒരു മിനിറ്റിൽ കണ്ടെത്താമോ?

ഇവിടെ തന്നിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിങ്ങൾ കണ്ടെത്തേണ്ടത് ചായ ഉണ്ടാക്കാൻ ആവശ്യമായ കുറച്ച് സാധനങ്ങളാണ്. ചായ ഉണ്ടാക്കാൻ ആവശ്യമായ ഒന്നല്ല അഞ്ച് കാര്യങ്ങൾ നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 03:40 PM IST
  • ഒരു മഗ്, ഒരു കുപ്പി പാൽ, ഒരു പാത്രം പഞ്ചസാര കട്ടകൾ, ഒരു പാത്രം ടീ ബാഗുകൾ, ഒരു സ്പൂൺ എന്നിവയാണ് ഈ ചിത്രത്തിൽ‌ ഒളിഞ്ഞിരിക്കുന്നത്.
  • അഞ്ച് വസ്തുക്കൾ ഒരേസമയം കണ്ടെത്താൻ ഒരു വ്യക്തിക്ക് ശരാശരി 2 മിനിറ്റും 35 സെക്കൻഡും എടുക്കുമെന്നാണ് ഈ ചിത്രത്തിന്റെ സൃഷ്ടാക്കൾ പറയുന്നത്.
  • 1 മിനിറ്റും 46 സെക്കൻഡും കൊണ്ട് 5 വസ്തുക്കളും കണ്ടെത്താൻ പലർക്കും കഴിഞ്ഞിട്ടുണ്ട്.
Optical Illusion: ചായ ഉണ്ടാക്കാൻ ആവശ്യമായ 5 വസ്തുക്കൾ ഈ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്, ഒരു മിനിറ്റിൽ കണ്ടെത്താമോ?

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ചില ചിത്രങ്ങളിൽ അത്ര പെട്ടെന്ന് നമ്മുടെ കണ്ണിൽ പെടാത്ത ചില കാര്യങ്ങൾ ഉണ്ടാകും. ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്താമോ? ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മൃ​ഗത്തെ കണ്ടെത്താമോ? എന്നൊക്കെയുള്ള ക്യാപ്ഷനുകളുമായി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ നിറയാറുണ്ട്. ഒരാളുടെ സ്വഭാവം, കാഴ്ചപ്പാട്, ഐക്യൂ ലെവൽ തുടങ്ങിയവ ഇത്തരം ചിത്രങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ വ്യക്തമാകും. 

ഇവിടെ തന്നിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിങ്ങൾ കണ്ടെത്തേണ്ടത് ചായ ഉണ്ടാക്കാൻ ആവശ്യമായ കുറച്ച് സാധനങ്ങളാണ്. ചായ ഉണ്ടാക്കാൻ ആവശ്യമായ ഒന്നല്ല അഞ്ച് കാര്യങ്ങൾ നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തിത്വം പരിശോധിക്കുന്ന ഒന്നായി ഇതിനെ കാണേണ്ട. നിങ്ങളുടെ ഐക്യു പരിശോധിക്കാൻ സഹായകമായ ഒരു ബ്രെയിൻ ടീസർ മാത്രമാണിത്. ഒരു ഓഫീസിനുള്ളിൽ വരച്ച ചിത്രമാണിത്. 

Also Read: Optical Illusion: ഈ ചിത്രത്തിൽ രണ്ട് കടുവകൾ ഉണ്ട്, ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ കടുവയെ കണ്ടത്താമോ?

കണ്ടെത്താൻ സാധിക്കുന്നില്ലേ? ഏതൊക്കെ സാധനങ്ങളാണ് ഇതിൽ മറഞ്ഞിരിക്കുന്നതെന്ന് പറയാം. ഒരു മഗ്, ഒരു കുപ്പി പാൽ, ഒരു പാത്രം പഞ്ചസാര കട്ടകൾ, ഒരു പാത്രം ടീ ബാഗുകൾ, ഒരു സ്പൂൺ എന്നിവയാണ് ഈ ചിത്രത്തിൽ‌ ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലെ അഞ്ച് വസ്തുക്കൾ ഒരേസമയം കണ്ടെത്താൻ ഒരു വ്യക്തിക്ക് ശരാശരി 2 മിനിറ്റും 35 സെക്കൻഡും എടുക്കുമെന്നാണ് ഈ ചിത്രത്തിന്റെ സൃഷ്ടാക്കൾ പറയുന്നത്. 1 മിനിറ്റും 46 സെക്കൻഡും കൊണ്ട് 5 വസ്തുക്കളും കണ്ടെത്താൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. ഒരു മിനിറ്റ് 15 സെക്കൻഡിൽ ഒരാൾ ഈ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ആ വ്യക്തിയാണ് 1 മിനിറ്റിൽ 5 വസ്തുക്കൾ കണ്ടുപിടിക്കാൻ വെല്ലുവിളിച്ചിരിക്കുന്നത്. 

ചിത്രം നല്ലത് പോലെ ഒന്ന് പരിശോധിക്കാം. അഞ്ച് വസ്തുക്കളും കണ്ടെത്തിയോ? ഇല്ലെങ്കിൽ കുറച്ച് സൂചനകൾ നൽകാം. ഷെൽഫിന്റെ ഓരോ തട്ടിലും ഓരോ വസ്തു ഒളിഞ്ഞിരിപ്പുണ്ട്. ഈ തട്ടുകളിൽ വെച്ചിരിക്കുന്ന ചെടിച്ചട്ടികൾ സൂക്ഷ്മമായി പരിശോധിക്കുക. ഇപ്പോൾ ടീ ബാ​ഗുകളും പാത്രങ്ങളും എളുപ്പം കണ്ടെത്താൻ കഴിഞ്ഞേക്കും. എന്നാൽ സ്പൂൺ വലിപ്പം കുറവായതിനാൽ ചിലപ്പോൾ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട. എല്ലാ ഒബ്ജക്റ്റുകളും കണ്ടെത്താൻ ചുവടെയുള്ള ചിത്രം നോക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News