Optical Illusion: ആകാശത്തിലൂടെ സഞ്ചരിക്കുന്ന കപ്പലോ? വൈറലായ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം

വായുവിലൂടെ ഒരു ചുവന്ന നിറത്തിലുള്ള കപ്പൽ സഞ്ചരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കോളിൻ മക്കല്ലം എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവച്ച ചിത്രമാണിത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 06:13 PM IST
  • 2021 ഫെബ്രുവരിയിലാണ് ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
  • ഒറ്റനോട്ടത്തിൽ കപ്പൽ വായുവിലൂടെ സഞ്ചരിക്കുകയാണെന്ന് നമുക്ക് തോന്നും.
  • ഒപ്റ്റിക്കൽ ഇല്യൂഷൻ ആണിതെന്നത് വ്യക്തമാണ്.
Optical Illusion: ആകാശത്തിലൂടെ സഞ്ചരിക്കുന്ന കപ്പലോ? വൈറലായ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. ഒരു ചിത്രത്തിൽ തന്നെ പല കാര്യങ്ങൾ ഒളിഞ്ഞിരിക്കും. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇവിടെ കൊടുക്കുന്നത്.

വായുവിലൂടെ ഒരു ചുവന്ന നിറത്തിലുള്ള കപ്പൽ സഞ്ചരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കോളിൻ മക്കല്ലം എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവച്ച ചിത്രമാണിത്. 2021 ഫെബ്രുവരിയിലാണ് ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒറ്റനോട്ടത്തിൽ കപ്പൽ വായുവിലൂടെ സഞ്ചരിക്കുകയാണെന്ന് നമുക്ക് തോന്നും. ഒപ്റ്റിക്കൽ ഇല്യൂഷൻ ആണിതെന്നത് വ്യക്തമാണ്. അന്ന് ഈ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

Also Read: Optical Illusion : 20 സക്കൻഡ് മാത്രം; ; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?

ഈ ചിത്രം കാണുന്നവരുടെ എല്ലാം സംശയം എന്തായിരിക്കും? എങ്ങനെയാണ് ഈ കപ്പൽ ഇങ്ങനെ വായുവിൽ നിൽക്കുന്നത് എന്നായിരിക്കും അല്ലേ? ചിത്രം കണ്ട എല്ലാവരും തന്നെ അമ്പരന്നിട്ടുണ്ടാകാം. എന്നാൽ ചിത്രം വ്യക്തമായി നോക്കിയാൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് പതുക്കെ മനസിലാവാൻ തുടങ്ങും.

സമുദ്രത്തിന് ഏതാനും ഇഞ്ച് ഉയരത്തിലായി കപ്പൽ പൊങ്ങിക്കിടക്കുന്നതായാണ് ആദ്യം ചിത്രം കാണുമ്പോൾ തോന്നുക. എന്നാൽ, ഒന്ന് കൂടി ശ്രദ്ധിച്ചുനോക്കിയാൽ അതിനെ പിന്നിലെ കാരണം നമുക്ക് വ്യക്തമാക്കാൻ സാധിക്കും. മേഘങ്ങൾ കാരണമാണ് കപ്പൽ വായുവിൽ നിൽക്കുന്നതായി തോന്നുന്നത്. ഇനിയും നിങ്ങളുടെ സംശയം തീർന്നില്ലെങ്കിൽ ചിത്രം ഒന്ന് കൂടി വിശദമായി കണ്ടുനോക്കൂ.

Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. 

ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.

ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി നിങ്ങൾക്ക് അതിൽ എത്ര പേരെ കണ്ടെത്താൻ കഴിയുമെന്ന് നോക്കൂ. ഒരുപാട് ദൃശ്യങ്ങളുള്ള ഈ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് എത്ര പേരെ കണ്ടെത്താൻ കഴിഞ്ഞുവെന്നത് അനുസരിച്ച് നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. കൂടാതെ നിങ്ങൾക്ക് എത്ര ബുദ്ധിയുണ്ടെന്നും ഈ ഒരു ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയും. 

ഡാർക്ക് സെയ്ഡ് എന്ന അക്കൗണ്ടിൽ നിന്ന് ടിക്ടോകിൽ ഷെയർ ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിൽ ആകെ 7 പേരാണുള്ളത്. വലത് വശത്ത് ചിത്രത്തിൻറെ മുകൾ ഭാഗത്തായും. ചിത്രത്തിൻറെ മധ്യഭാഗത്തായും നിങ്ങൾക്ക് ആളുകളെ കണ്ടെത്താൻ കഴിയും. കാറിന്റെ അടുത്തും നിങ്ങൾക്ക് ചിലരെ കണ്ടെത്താൻ കഴിയും. പോസ്റ്റിട്ട ആൾ പറയുന്നതനുസരിച്ച് 7 ആളുകളെയും ഒരു പൂച്ചയേയും നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞെങ്കിൽ നിങ്ങളുടെ തലച്ചോർ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News