വൈറൽ ഒപ്റ്റിക്കൽ ഇല്യൂഷൻ: നിങ്ങളുടെ മസ്തിഷ്കത്തെ കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന വിധത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. മസ്തിഷ്കത്തെ ആശയക്കുഴപ്പത്തിലാക്കുകയും കാര്യങ്ങൾ നിരീക്ഷിക്കാനുള്ള നിങ്ങളുടെ കഴിവിനെ പരീക്ഷിക്കുകയും ചെയ്യുന്നവയാണ് വിവിധ തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ എന്നിങ്ങനെ വിവിധ തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്.
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്കീസോഫ്രീനിയ പോലുള്ള ചില മാനസിക വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം പരീക്ഷിച്ചു നോക്കൂ.
വന്യജീവി ഫോട്ടോഗ്രാഫറായ ഹേമന്ത് ദാബി പകർത്തിയ ചിത്രമാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ. ഈ ചിത്രത്തിൽ ഒരു പുള്ളിപ്പുലി ഒളിച്ചിരിക്കുന്നുണ്ട്. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ 10 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. കുറഞ്ഞ സമയത്തിനുള്ളിൽ ഇതിന് ഉത്തരം കണ്ടുപിടിക്കുന്നത് നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കും. താഴെ നൽകിയിരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിക്കൂ.
ചിത്രത്തിന്റെ മധ്യഭാഗത്തായി ചെളിയും മണ്ണും കൂടിക്കിടക്കുന്നത് കാണാം. ഈ മണ്ണിന്റെ ഇരുണ്ട നിറത്തോട് സാമ്യമുള്ളതാണ് പുള്ളിപ്പുലിയുടെ നിറവും. പുള്ളിപ്പുലിയുടെ നിറം ചുറ്റുപാടുമായി സാമ്യമുള്ളതിനാൽ അതിനെ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. 10 സെക്കൻഡിനുള്ളിൽ ചിത്രത്തിലെ പുള്ളിപ്പുലിയെ കണ്ടെത്തിയെങ്കിൽ നിങ്ങളുടെ നിരീക്ഷണപാടവം മികച്ചതാണ്. പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിയാത്തവർ വിഷമിക്കേണ്ട. താഴെയുള്ള ചിത്രത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കൂ, പുള്ളിപ്പുലിയെ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...