ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാൽ, അവയുടെ പിന്നിലെ യുക്തി മനസ്സിലാക്കാൻ ഭൂരിഭാഗം പേർക്കും താൽപര്യമുണ്ട്. നിങ്ങൾ നല്ല ഒപ്റ്റിക്കൽ മിഥ്യാധാരണകൾക്കായി കാത്തിരിക്കുന്ന ഒരാളാണെങ്കിൽ ഇതാ നിങ്ങൾക്കായി മികച്ച ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ.
ശരത്കാല ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന നായയെ കണ്ടെത്താനാണ് ഈ ചിത്രം കാഴ്ചക്കാരെ വെല്ലുവിളിക്കുന്നത്. ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ലാബ്രഡോർ ഹ്യൂഗോയെ കണ്ടെത്താനാണ് നായയുടെ ഉടമ കാഴ്ചക്കാരെ വെല്ലുവിളിക്കുന്നത്. നാൽപ്പത്തിയാറുകാരിയായ വനേസ ക്വസ്റ്റഡ് ഫേസ്ബുക്കിലാണ് ഈ ചിത്രം പങ്കുവച്ചത്.
കഴുകന്റേതിന് സമാനമായ കണ്ണുകളുള്ളവർക്കാണ് നായയെ വേഗത്തിൽ കണ്ടെത്താൻ സാധഇക്കുക. കരിയിലകൾക്കിടയിൽ മറഞ്ഞ് നിൽക്കുന്ന നായയെ കണ്ടെത്താൻ മികച്ച നിരീക്ഷണ പാടവം ആവശ്യമാണ്. "ഇത് ഞങ്ങളുടെ ആദ്യത്തെ ലാബാണ്. ഹ്യൂഗോയ്ക്ക് 10 മാസം പ്രായമുണ്ട്. അവന് ലോകത്തെ കാണുന്നത് തികഞ്ഞ സന്തോഷമാണ്. ഉണങ്ങിയ ഇലകൾക്കിടയിൽ അവനെ കണ്ടെത്താൻ ശ്രമിക്കുന്നത് പ്രയാസമാണ്" വനേസ ക്വസ്റ്റഡ് പറഞ്ഞു.
നിങ്ങൾക്ക് ചിത്രത്തിൽ നിന്ന് നായയെ കണ്ടെത്താൻ സാധിച്ചോ. ഇല്ലെങ്കിൽ ചിത്രത്തിന്റെ മധ്യഭാഗത്തേക്ക് സൂക്ഷിച്ച് നോക്കൂ. മധ്യഭാഗത്ത് കരിയിലകൾക്കിടയിൽ നായ പുറംതിരിഞ്ഞ് നിൽക്കുന്നത് കാണാൻ സാധിക്കും. പൊഴിഞ്ഞു കിടക്കുന്ന കരിയിലകൾക്കിടയിൽ നിന്ന് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുകയാണ് ഹ്യൂഗോ. ഇനിയും നിങ്ങൾക്ക് നായയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താഴെയുള്ള ചിത്രം നിരീക്ഷിക്കൂ.
ഒപ്റ്റിക്കൽ മിഥ്യാധാരണകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നു. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഇവ.
നിങ്ങൾ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ പരിഹരിക്കുന്നത് ആസ്വദിക്കുന്ന ആളാണോ? എന്നാൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുകയെന്നതും നിങ്ങളുടെ ധാരണയുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുകയെന്നതുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...