BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍ BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

BF.7 Variant Symptoms:   BF.7 ഉപ വകഭേദത്തിന്‍റെ ലക്ഷണങ്ങൾ സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ജലദോഷം, ചുമ, പനി, കഫം, ശരീരവേദന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് വളരെ വേഗം പകരുന്നതായതിനാല്‍  ചുരുങ്ങിയ സമയത്തിനുള്ളിൽ  വളരെയധികം ആളുകളിലേക്ക് പടരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 02:47 PM IST
  • BF.7 എന്നത് Omicron ന്‍റെ BA.5 എന്ന വകഭേദത്തിന്‍റെ ഉപ-വകഭേദമാണ്. ഇതിനെ ഒമിക്രോണ്‍ സ്പോൺ എന്നും വിളിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് BF.7 സബ് വേരിയന്‍റ് ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്
BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍  BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

BF.7 Variant Symptoms: ചൈനയില്‍ പടര്‍ന്നു പിടിച്ചിരിയ്ക്കുന്ന  ഒമിക്രോണ്‍ BF.7  ഉപ വകഭേദം ഇന്ത്യയിലും കണ്ടെത്തിയതോടെ ആശങ്കയിലാണ് രാജ്യവും സംസ്ഥാനങ്ങളും. ഇന്ത്യയില്‍ ഇതുവരെ BF.7 ന്‍റെ 4 കേസുകളാണ് സ്ഥിരീകരിച്ചത് ഇവര്‍ നാലുപേരും ഹോം ഐസൊലേഷനില്‍ കഴിയുകയും ആശുപത്രി പ്രവേശനം ഇല്ലാതെ തന്നെ സുഖപ്പെടുകയും ചെയ്തതായയാണ്  റിപ്പോര്‍ട്ട്.

എന്നാല്‍, ഇപ്പോള്‍ ചൈനയില്‍ ഈ വകഭേദം കൊലവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്നത്.  ഒമിക്രോണ്‍ BF.7 ഉപ വകഭേദം ഗുജറാത്തിലും ഒഡീഷയിലുമാണ് കണ്ടെത്തിയത്. 

Also Read:  Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി കൊറോണ, ഭയമല്ല ജാഗ്രത അനിവാര്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

BF.7 എന്നത് Omicron ന്‍റെ BA.5 എന്ന വകഭേദത്തിന്‍റെ  ഉപ-വകഭേദമാണ്.  ഇതിനെ ഒമിക്രോണ്‍ സ്പോൺ എന്നും വിളിക്കുന്നു. കഴിഞ്ഞ  ഒക്ടോബറിലാണ് BF.7 സബ് വേരിയന്‍റ് ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്.

Also Read:  Omicron BF.7: ചൈനയില്‍ കൊറോണയ്ക്ക് കാരണമായ ഒമിക്രോണ്‍ BF.7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
 
BF.7  ഉപ വകഭേദം വളരെ ഉയര്‍ന്ന പകർച്ചവ്യാധി 
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ വകഭേദത്തിന്  മനുഷ്യ ശരീരത്തില്‍ അണുബാധയുണ്ടാക്കാനുള്ള ക്ഷമത വളരെ കൂടുതലാണ്. ഒപ്പം ഇതിന്‍റെ ഇൻകുബേഷൻ കാലയളവ് വളരെ കുറവാണ്. വാക്സിനേഷൻ എടുത്ത ആളുകള്‍ക്കും വീണ്ടും കൊറോണ ബാധിക്കാനുള്ള  ഉയര്‍ന്ന സാധ്യതായാണ് ഉള്ളത്. യുഎസ്, യുകെ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഈ  ഉപ വകഭേദം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

Also Read: Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍

ഒമിക്രോണ്‍  BF.7 ലക്ഷണങ്ങൾ എന്തൊക്കെയാണ്? (BF.7 Symptoms)
BF.7 ഉപ വകഭേദത്തിന്‍റെ ലക്ഷണങ്ങൾ സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ജലദോഷം, ചുമ, പനി, കഫം, ശരീരവേദന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് വളരെ വേഗം പകരുന്ന  പകർച്ചവ്യാധിയായതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് വളരെയധികം ആളുകളിലേക്ക് പടരുന്നു.  അതിനാല്‍തന്നെ പൊതു ഇടങ്ങളിൽ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. കൊവിഡ്-19 കാലത്ത് ഉണ്ടാക്കിയ പല നിയന്ത്രണങ്ങളും നിയമങ്ങളും എടുത്തു മാറ്റിയതോടെ ആളുകൾ അൽപ്പം അശ്രദ്ധരാണ്. അതിനാൽ, ഈ സമയത്ത് അടിസ്ഥാന നടപടികളായ മാസ്ക് ധരിയ്ക്കുക, സാമൂഹിക അകലം പാലിയ്ക്കുക എന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്... 

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുത്തവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന്  നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ പോൾ നിർദ്ദേശിച്ചു. പരിഭ്രാന്തരാകരുതെന്ന്  അഭ്യർത്ഥിച്ച അദ്ദേഹം ഇതിനകം ഏതെങ്കിലും രോഗമുള്ളവരും, പ്രായമായവരും മാസ്ക് തീര്‍ച്ചയായും ധരിക്കണം എന്നും നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാമ്പിളിംഗ് ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News