Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി കൊറോണ, ഭയമല്ല ജാഗ്രത അനിവാര്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Omicron BF.7 In India: ചൈനയില്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍  BF.7  ഉപ വകഭേദം ഇന്ത്യയിലും കണ്ടെത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇതുവരെ  BF.7  കേസുകളാണ് സ്ഥിരീകരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 01:39 PM IST
  • ചൈനയിലെ ഒട്ടുമിക്ക പ്രദേശങ്ങളും കൊറോണയുടെ പിടിയിലാണ്. ആശുപത്രികളില്‍ ഇടമില്ല, അന്തിമ സംസ്കാരത്തിനായി മൃതദേഹങ്ങളുടെ നീണ്ട നിരയാണ് എന്നാണ് റിപ്പോര്‍ട്ട്.
Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി കൊറോണ, ഭയമല്ല ജാഗ്രത അനിവാര്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 വ്യാപിക്കുകയാണ്.  കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധം നടത്തിയതോടെ ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് വലിയ വിപത്താണ് വരുത്തി വച്ചത്.

Also Read:   Omicron BF.7:  ചൈനയില്‍ കൊറോണയ്ക്ക് കാരണമായ ഒമിക്രോണ്‍ BF.7  വകഭേദം ഇന്ത്യയില്‍ കണ്ടെത്തി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം  

റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ ഒട്ടുമിക്ക പ്രദേശങ്ങളും കൊറോണയുടെ പിടിയിലാണ്.  ആശുപത്രികളില്‍ ഇടമില്ല, അന്തിമ സംസ്കാരത്തിനായി മൃതദേഹങ്ങളുടെ നീണ്ട നിരയാണ് എന്നാണ് റിപ്പോര്‍ട്ട്.  വരും മാസങ്ങളില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ മരിയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയിരിയ്ക്കുന്ന പ്രവചനം. ചൈനയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്. ചൈനയിലെ  കൊറോണ കേസുകളുടെ വര്‍ദ്ധനയില്‍ ലോകം ആശങ്കയിലാണ്. 

Also Read:  Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍

അതിനിടെ, ചൈനയില്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍  BF.7  ഉപ വകഭേദം ഇന്ത്യയിലും കണ്ടെത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇതുവരെ  BF.7  കേസുകളാണ് സ്ഥിരീകരിച്ചത്.  എന്നാല്‍, എല്ലാ രോഗികളും ഹോം ഐസൊലേഷനിൽ സുഖം പ്രാപിച്ചു കഴിഞ്ഞു. എന്നാല്‍, ചൈനയിൽ  അതിവേഗം വർദ്ധിക്കുന്ന വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആശങ്ക വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഇക്കാരണത്താല്‍  കേന്ദ്ര സര്‍ക്കാര്‍  മുമ്പത്തേക്കാൾ കൂടുതൽ ജാഗരൂകരായിട്ടുണ്ട്.  

എന്നാല്‍, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്  ഭയമല്ല, ജാഗ്രതയാണ് അനിവാര്യം. Omicron BF.7 വകഭേദം  സംബന്ധിച്ച ചില കാര്യങ്ങള്‍ മനസിലാക്കാം...

ചൈനയിൽ വർദ്ധിച്ചുവരുന്ന കൊറോണ കേസുകളെ ഭയപ്പെടാതെ ജാഗ്രത പാലിയ്ക്കുകയാണ് വേണ്ടത് എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  ഇന്ത്യയിൽ ഒമിക്രോണിന്‍റെ അണുബാധ ഇപ്രാവശ്യം വ്യത്യസ്തമാകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു, നിലവിൽ ഇന്ത്യയിൽ , Omicron BF.7 ആക്റ്റീവ്  കേസില്ല.  

ഇന്ത്യയിൽ, കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകൾ മികച്ച സുരക്ഷയിലാണ് എന്നാണ് ഡൽഹി എയിംസിലെ മുതിർന്ന എപ്പിഡെമിയോളജിസ്റ്റ് ഡോ.സഞ്ജയ് റായ് അഭിപ്രായപ്പെട്ടത്.  എല്ലാ വകഭേദങ്ങളും നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വൈറസ് മൂലം ഗുരുതരമായ പ്രശ്‌നങ്ങളൊന്നും നേരിടാൻ സാധ്യതയില്ല, അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ BF.7 വകഭേദത്തിന്‍റെ അവസ്ഥ എന്താണ്? കൂടുതല്‍ കാര്യങ്ങള്‍ അറിയാം 

1. ഒന്നാമതായി BF.7 ഒരു പുതിയ വകഭേദമല്ല, അത് Omicron BA.5 ന്‍റെ അതേ തരത്തിലുള്ളതാണ്.

2. ഇന്ത്യയിൽ 10 വ്യത്യസ്ത തരം SARS-CoV-2 ഉണ്ട്, BF.7 അവയിൽ ഏറ്റവും പുതിയതാണ്. മഹാമാരിയുടെ രണ്ടാം തരംഗത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഡെൽറ്റ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്.

3. ഒമൈക്രോൺ ഉപ വകഭേദങ്ങളില്‍ ഏറ്റവും ശക്തമായ വ്യാപന ശേഷി BF.7 ആണെന്ന് വിശ്വസിക്കപ്പെടുന്നു. അതായത്, ഈ ഉപ വകഭേദത്തിന് സംക്രമണ ശേഷി വളരെ കൂടുതലാണ്. 

4. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം  നടത്തിയ അവലോകന യോഗത്തില്‍  ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.  കൂടാതെ, മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു, പ്രത്യേകിച്ചും ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് നിര്‍ബന്ധമാണ്‌. 

5. സംസ്ഥാനങ്ങൾ  നിരീക്ഷണം വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര യാത്രക്കാരുടെ സർപ്രൈസ് ചെക്കുകൾ വീണ്ടും ശക്തമാക്കുകയും ചെയ്തു.

6.  ചൈനയിൽ കൊറോണ അണുബാധ വീണ്ടും പടരാനുള്ള മറ്റൊരു കാരണം, ചൈന അവരുടെ ആളുകൾക്ക് നൽകിയ കൊറോണ വാക്സിൻ ആണ്. ഇത് ചൈനയിൽ നിർമ്മിച്ചതാണ്. വാക്സിന്‍ ശേഷിയില്‍ ആരോഗ്യ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു.  

7. ഇന്ത്യയിൽ ജൂലൈ ആദ്യം തന്നെ BF.7 വകഭേദം കണ്ടെത്തിയെങ്കിലും ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ നിലവിൽ കാര്യമായ വർധനയില്ല.

8. ഇന്ത്യയിലെ നാല് BF.7 കേസുകളിൽ ഒന്നുപോലും ഗുരുതരമായ രോഗികളല്ല. രോഗബാധിതരായ എല്ലാ രോഗികളും ഹോം ഐസൊലേഷനിൽ സുഖം പ്രാപിച്ചു, ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നില്ല. 

10. ഇന്ത്യയിലെ COVID-19 ന്‍റെ അവസ്ഥ കണക്കിലെടുത്ത്, ഇതിനോടകം 3  ഡോസുകള്‍ നല്‍കിക്കഴിഞ്ഞു.  ഇന്ത്യ ഒരു പുതിയ തരംഗത്തെ അഭിമുഖീകരിയ്ക്കേണ്ടി  വരുന്ന സാഹചര്യം വളരെ വിരളമാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ഉയർന്ന ആരോഗ്യ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News