Noro Virus | കേൾക്കാത്ത പേരാണെന്ന് കരുതേണ്ട, നിങ്ങളെയും കടന്ന് പോയിട്ടുണ്ടാവും നോറോ വൈറസ്

മലിന ജലത്തിൽ നിന്നോ, ചീത്തയായ ഭക്ഷണ പദാർഥങ്ങളിൽ നിന്നോ ആണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 05:10 PM IST
  • രോഗ ബാധിതരിൽ നിന്നും വളരെ വേഗത്തിൽ രോഗം അടുത്തയാളിളിലേക്ക് പകരും
  • ഏപ്രിൽ നവംബർ മാസങ്ങളിലാണ് വൈറസ് കൂടുതലായി കാണപ്പെടുന്നത്
  • 1968-ലുണ്ടായ വൈറസ് ബാധക്ക് ശേഷമാണ് നോറോ വൈറസ് എന്ന പേരിലേക്ക് ഇത് മാറുന്നത്
Noro Virus | കേൾക്കാത്ത പേരാണെന്ന് കരുതേണ്ട, നിങ്ങളെയും കടന്ന് പോയിട്ടുണ്ടാവും നോറോ വൈറസ്

തിരുവനന്തപുരം:  പേരിൽ മാത്രം അൽപ്പം വ്യത്യാസമുണ്ടെന്ന് കരുതി നോറോ വൈറസ് വ്യത്യസ്തമായ എന്തെങ്കിലുമാണെന്ന് കരുതേണ്ട. നോറോ വൈറസ് എപ്പോഴെങ്കിലുമൊക്കെ നിങ്ങൾക്കും വന്ന് പോയിട്ടുണ്ടാവും.

ആദ്യമായി മനസ്സിലാക്കേണ്ടുന്നത് നോറോ വൈറസ് എന്നത് ഒരു  പകർച്ച വ്യാധിയാണെന്നാണ്. ബാധിക്കുന്നത് പ്രധാനമായും നിങ്ങളുടെ വയറിനെ ആയിരിക്കും. മലിന ജലത്തിൽ നിന്നോ, ചീത്തയായ ഭക്ഷണ പദാർഥങ്ങളിൽ നിന്നോ ആണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്.

Alo Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു

പ്രായ വ്യത്യാസമില്ലാതെ എല്ലാവരെയും നോറോ വൈറസ് ബാധിക്കും എന്നതാണ് പ്രത്യേകത. Caliciviridae എന്ന വൈറസ് കുടുംബത്തിൽ നിന്നാണ് നോറോ വൈറസും എത്തുന്നത്.

നേരത്തെ നോർവാക്ക് എന്ന് പേരായിരുന്നു ഇ വൈറസിനുണ്ടായിരുന്നത്. ഒഹിയോ നോർവാക്കിലെ ഒരു സ്കൂളിൽ 1968-ലുണ്ടായ വൈറസ് ബാധക്ക് ശേഷമാണ് നോറോ വൈറസ് എന്ന പേരിലേക്ക് ഇത് മാറുന്നത്.

Also Read: Lemon For Weight Lose: വയറിലെ കൊഴുപ്പ് കളയാൻ ഒറ്റ നാരങ്ങ മതി, ദിവസങ്ങൾക്കുള്ളിൽ അറിയാം വ്യത്യാസം!

 
 

ലക്ഷണങ്ങൾ

വയറിളക്കം,മനം പുരട്ടൽ,ഛർദ്ദി, വയറ് വേദന എന്നിവയാണ് നോറോ വൈറസിൻറെ പ്രധാന ലക്ഷണങ്ങൾ.  ഒരോരുത്തരിലും ഒാരോ ലക്ഷണമായോ അല്ലെങ്കിൽ ഒന്നിലധികം ലക്ഷണമായോ കാണപ്പെട്ടേക്കും.

രോഗം പടരുന്നത്

-രോഗ ബാധിതരിൽ നിന്നും വളരെ വേഗത്തിൽ രോഗം അടുത്തയാളിളിലേക്ക് പകരും
- ഏപ്രിൽ നവംബർ മാസങ്ങളിലാണ് വൈറസ് കൂടുതലായി കാണപ്പെടുന്നത്.
-സാധാരണമെങ്കിലും ശ്രദ്ധ വേണം

Also ReadBelly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി

പ്രതിരോധിക്കാൻ

-കൈകൾ എപ്പോഴും വൃത്തിയായി കഴുകുക
-പച്ചക്കറി പഴ വർഗങ്ങൾ എന്നിവ വൃത്തിയ കഴുകിയ ശേഷം ഉപയോഗിക്കാം
-രോഗം കണ്ടെത്തിയാൽ പുറത്തുള്ള സമ്പർക്കം ഒഴിവാക്കുക, രോഗം ഭേദമായാലും രണ്ട് ദിവസത്തിന് ശേഷം മാത്രം പുറത്തിറങ്ങുക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News