വണ്ണം കൂടുന്നത് കൊണ്ടും, ചർമ്മത്തിന് വേഗത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് കൊണ്ടുമാണ് സാധാരണയായി സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത്. പ്രസവ ശേഷം സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാനുള്ള കാരണവും ഇത് തന്നെയാണ്. എന്നാൽ ഇത് ഒരിക്കലും ആരോഗ്യ പ്രശ്നത്തിന്റെ ലക്ഷണമല്ല. എല്ലാവർക്കും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഗർഭിണിയായിരിക്കുമ്പോഴും, കുട്ടികളായിരിക്കുമ്പോഴുമാണ് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. സാധാരണയായി കുറച്ച് കാലം കഴിയുമ്പോൾ സ്ട്രെച്ച് മാർക്കുകൾ സ്വയം മാഞ്ഞ് പോകും. കാലങ്ങൾ കഴിയും തോറും സ്ട്രെച്ച് മാർക്കുകൾ ചികിത്സിക്കാനുള്ള സാധ്യതയും കുറയും.
ALSO READ: Immunity Booster Foods: പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്നുമുതൽ ഈ 5 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
സ്ട്രെച്ച് മാർക്കുകൾ മാറ്റാനുള്ള വഴികൾ
വിറ്റാമിൻ എ
കോസ്മെറ്റിക്ക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന വിറ്റാമിൻ എയാണ് റെറ്റിനോയ്ഡ്സെന്ന് അറിയപ്പെടുന്നത്. ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും, ചര്‍മ്മം പ്രായമാകുന്നത് ഒഴിവാക്കാനുമാണ് റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നത്. 2015ൽ നടത്തിയ ഒരു പഠനം അനുസരിച്ച് റെറ്റിനോളിന്റെ വീര്യം കൂടിയ ഫോമായ ട്രെറ്റിനോയിന് സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ.
ALSO READ: Dry Eyes : കണ്ണുകളുടെ അസ്വാസ്ഥ്യം കുറയ്ക്കാനും, ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ടത് എന്ത്?
പഞ്ചസാര
പഞ്ചസാര ഒരു എക്സ്ഫോളിയേറ്ററാണ്. ചെറിയ തരികളായുള്ള പഞ്ചസാര നിർജ്ജീവമായ ചർമ്മ കോശങ്ങളെ ഇല്ലാതാക്കുകയും നിങ്ങളുടെ ചർമ്മത്തെ മിനുസപ്പെടുത്തുകയും ചെയ്യും.
പഞ്ചസാര കൊണ്ടുള്ള സ്ക്രബ്ബ് ഉണ്ടാക്കേണ്ടത് എങ്ങനെ?
1) അൽമോണ്ട് ഓയിലിലോ, തേങ്ങാ പാലിലോ അര കപ്പ് പഞ്ചസാര ചേർക്കുക. ആകെ അര കപ്പ് ഓയിലോ, തേങ്ങാപ്പാലോ ചേർക്കണം.
2) സ്ക്രബ്ബ് ഉണ്ടാക്കിയതിന് ശേഷം ചർമ്മത്തിൽ സ്ക്രബ്ബ് തേച്ചു പിടിപ്പിക്കുക.
3) ആഴ്ചയിൽ 2 മുതൽ 3 പ്രാവശ്യം വരെ ഇത് തേച്ച് കുളിക്കണം. അതിന് ശേഷം ചൂട് വെള്ളത്തിൽ കുളിക്കണം.
ALSO READ: Vitamin D | വിറ്റാമിൻ ഡിയിലൂടെ ക്യാൻസർ തടയാൻ കഴിയുമോ? കൂടുതൽ അറിയാം
കറ്റാർ വാഴ
കറ്റാർ വാഴയുടെ ഉള്ളിലുള്ള ജെല്ലി ചർമ്മരോഗ്യത്തിന് വളരെ ഗുണകരമാണ്, ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും. മാത്രമല്ല 2018 ൽ നടത്തിയ ഒരു പഠനം അനുസരിച്ച് കറ്റാർവാഴ സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാകാൻ ഒരു പരിധിവരെ സഹായിക്കുമെന്നും, പ്രതിരോധിക്കാൻ കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലെന്നുള്ളതാണ് ഏറ്റവും വലിയ ആകർഷണം.
വെളിച്ചെണ്ണ
വെർജിൻ കോക്കനട്ട് ഓയിൽ ചർമ്മരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 ലെ ഒരു പഠനം അനുസരിച്ച് ചര്‍മ്മത്തിലെ അണുബാധ ഒഴിവാക്കാനും, മുറിവുകൾ വേഗം ഉണങ്ങാനും വെളിച്ചെണ്ണ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ സ്ട്രെച്ച് മാർക്കുകൾ മാറ്റാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...