Mustard Seeds For Premature Greying: നരച്ച മുടി കറുപ്പിക്കാം, ഈ ഐഡിയ പ്രയോഗിച്ചു നോക്കൂ

  ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുക എന്നത് ഇന്ന് ഒട്ടു മിക്ക യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നമാണ്.  ഇതിന് ആരോഗ്യവിദഗ്ധര്‍ പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.  നമ്മുടെ ജീവിത ശൈലിയാണ് ഇതില്‍ പ്രധാനമായത്.  

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 11:03 PM IST
  • വിപണിയിൽ ലഭ്യമായ വിവിധതരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി അവയില്‍ അടങ്ങിയിരിയ്ക്കുന്ന രാസവസ്തുക്കള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുക മാത്രമല്ല, ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കാനും കാരണമാകുന്നു.
Mustard Seeds For Premature Greying: നരച്ച മുടി കറുപ്പിക്കാം, ഈ ഐഡിയ പ്രയോഗിച്ചു നോക്കൂ

 Premature Greying:  ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുക എന്നത് ഇന്ന് ഒട്ടു മിക്ക യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നമാണ്.  ഇതിന് ആരോഗ്യവിദഗ്ധര്‍ പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.  നമ്മുടെ ജീവിത ശൈലിയാണ് ഇതില്‍ പ്രധാനമായത്.  

നമ്മുടെ ഭക്ഷണശൈലി കൂടാതെ, വായു മലിനീകരണം, നാം ഉപയോഗിക്കുന്ന ജലം തുടങ്ങി നിരവധി ബാഹ്യ പരിസ്ഥിതികളും  മുടിയുടെയും ചർമ്മത്തിന്‍റെയും ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഇന്ന് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു മേഖലയിലും  ശ്രദ്ധ കൊടുക്കാന്‍ അവര്‍ക്ക് സമയമില്ല. ഇന്നത്തെ തിരക്കേറിയ ജീവിത ശൈലി തന്നെ കാരണം.  അതിനാല്‍, മുടി, ചര്‍മ്മം തുടങ്ങിയവയുടെ പരിരക്ഷയ്ക്ക് പരസ്യങ്ങളില്‍ കാണുന്ന ഉത്പന്നങ്ങള്‍ വാങ്ങുക എന്നതാണ് മിക്കവാറും എല്ലാവരും കണ്ടെത്തുന്ന കുറുക്കുവഴി. 

Also Read:   Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും 

വിപണിയിൽ ലഭ്യമായ വിവിധതരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി  അവയില്‍ അടങ്ങിയിരിയ്ക്കുന്ന രാസവസ്തുക്കള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുക മാത്രമല്ല, ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കാനും കാരണമാകുന്നു.  

Also Read:  Cow Milk Or Buffalo Milk: പശുവിൻ പാലും എരുമപ്പാലും തമ്മിലുള്ള വ്യത്യാസം എന്താണ്? ഏതാണ് മികച്ചത്?

നമുക്കറിയാം, മുടി നരച്ചു തുടങ്ങിയാല്‍ പിന്നെ അത് തടുക്കുക ബുദ്ധിമുട്ടാണ്.  മുടി നരയ്ക്കുന്നത് സാവധാനത്തിലാക്കാന്‍ പിന്നെ ശ്രമമായി. അതിനായി മൈലാഞ്ചിയടക്കം പല ആയുര്‍വ്വേദ ഔഷധങ്ങളും ആളുകള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഉദ്ദേശിക്കുന്ന ഫലം പലപ്പോഴും ലഭിക്കാറില്ല.  

ആ അവസരത്തിലാണ് നമ്മുടെ അടുക്കളയില്‍ കാണുന്ന ഒരു കുഞ്ഞ് വിത്ത് നമ്മുടെ രക്ഷയ്ക്കെത്തുന്നത്. അതായത്, നമ്മുടെ അടുക്കളയിലുള്ള കടുക് നരച്ച മുടി കറുപ്പിക്കാനായി ഉപയോഗിക്കാം.    

അതായത്, കടുക് ഉപയോഗിച്ച് മുടി കറുപ്പിക്കാം. കടുക്  മുടിയുടെ വേരുകള്‍ക്ക്  പോഷണം നല്‍കും.  മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം മുടികൊഴിച്ചിൽ, മുടിയുടെ കേടുപാടുകൾ, താരൻ തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. 

അതായത്, മുടിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ കടുകിന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും.  കടുകില്‍ ധാരാളം വൈറ്റമിൻ എ  അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മ്മത്തെ പോഷിപ്പിക്കാനും മുടിയുടെ പുനരുജ്ജീവനവും കൊളാജനും വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതുകൂടാതെ, പ്രോട്ടീൻ, കാൽസ്യം, ഒമേഗ -3, വിറ്റാമിൻ ഇ തുടങ്ങിയ പ്രധാന പോഷകങ്ങൾ കടുകിൽ കാണപ്പെടുന്നു. ഇത് മുടിക്ക് ബലം നൽകാനും അതിൽ കറുപ്പ് തിരികെ കൊണ്ടുവരാനും സഹായിയ്ക്കുന്നു. 

മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറം നിലനിര്‍ത്തുന്നതിനും കടുക് എങ്ങിനെ ഉപയോഗിക്കാം?  

കടുക് രണ്ടു വിധത്തില്‍ മുടിയില്‍ ഉപയോഗിക്കാം. ഒന്ന് കടുകെണ്ണ ഉപയോഗിക്കാം, രണ്ട് കടുക് കൊണ്ട് ഹെയര്‍ മാസ്ക് തയ്യാറാക്കി  ഉപയോഗിക്കാം. ഇത് വിശദമായി അറിയാം. 

1. കടുകെണ്ണ ഉപയോഗിക്കുക
കടുകിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഔഷധമാണ് എന്ന് പറയാം. കടുകെണ്ണ അല്പം ചൂടാക്കിയ ശേഷം മുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്യുക. ഇത് മുടിയുടെ വേരുകളിൽ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി ക്രമേണ കറുപ്പിക്കാൻ തുടങ്ങുകയും ചെയ്യും.

2. ഹെയർ മാസ്ക് തയ്യാറാക്കുക
ആദ്യം കടുക് നന്നായി പൊടിച്ചെടുക്കുക. ഇനി ഒരു വൃത്തിയുള്ള പാത്രം എടുത്ത് അതിൽ ഒരു സ്പൂൺ കടുക് പൊടിയും ഒരു മുട്ടയും നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് അല്പം വെളിച്ചെണ്ണയും ആവണക്കെണ്ണയും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. 1 5 മിനിറ്റിനു ശേഷം  നന്നായി  ശുദ്ധജലം ഉപയോഗിച്ച് മുടി കഴുകുക.  ആഴ്ചയില്‍ രണ്ടു തവണ ഈ മാസ്ക് ഉപയോഗിക്കുന്നത് ആവര്‍ത്തിക്കാം, മാസങ്ങള്‍ക്കുള്ളില്‍ കാര്യമായ ഫലം നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവിജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തിലാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

 

Trending News